സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി

തങ്ങളുടെ നിരന്തരമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണമെന്ന് സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാനായി ഏറെ ദൂരം സഞ്ചരിച്ചു.
ജസ്റ്റിസ് ഹേമക്കും സംഘത്തിനും നന്ദിയെന്നും ശുപാര്‍ശകള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ്.ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വച്ചത്.
അതേ സമയം ഇന്നലെ ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി ലഭിച്ചിട്ടുണ്ടായിരുന്നു. കേസ് തള്ളിയതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ!ര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയ കോടതി, സ്റ്റേ ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.
സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























