തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു, പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയായിരുന്നു തേനീച്ചയുടെ കുത്തേറ്റത്

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു, പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയായിരുന്നു തേനീച്ചയുടെ കുത്തേറ്റത്. കണ്ണൂര്‍ കരിമ്പം സ്വദേശി ടിവി ചന്ദ്രമതി (70) യാണ് മരിച്ചത്.
പറമ്പിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെയാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
"
https://www.facebook.com/Malayalivartha
























