ആലുവയില്‍ റെയില്‍വേ സറ്റേഷന് സമീപം നാലംഗ സംഘം ഏറ്റുമുട്ടി, വെട്ടേറ്റ് ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

ആലുവയില്‍ റെയില്‍വേ സറ്റേഷന് സമീപം നാലംഗ സംഘം ഏറ്റുമുട്ടി, വെട്ടേറ്റ് ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് സ്വദേശി മുരളി എന്നയാള്‍ക്കാണ് സംഘര്‍ഷത്തില്‍ വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തു ഇരു ചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകള്‍ തമ്മിലാണ് ആദ്യം ഏറ്റുമുട്ടല്‍ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് ആക്രമിച്ചത്.
പൊലീസ് സ്ഥലത്തെത്തി ടിന്റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ ലഹരി വില്‍പ്പന സംഘങ്ങള്‍ തമ്പടിക്കുന്നതായും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണമുയരുന്നു.
https://www.facebook.com/Malayalivartha
























