ഒടുവില്‍ അനുമതി.... ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍....

ഒടുവില്‍ അനുമതി.... ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍.... പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നു വച്ച തൃശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാനായി തൃശൂര്‍ കോര്പ്പറേഷന് തീരുമാനിച്ചത്.
പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി ഉണ്ടാകുമെന്നും സര്‍ക്കാരിനയച്ച കത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണ് മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് തൃശൂര്‍ കോര്പ്പറേഷന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha
























