Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

പാപം ചെയ്യാത്തവര്‍ ആര്.... ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തലങ്ങും വിലങ്ങും ചര്‍ച്ചയായപ്പോള്‍ പുറത്തുവന്നത് ലൈംഗിക ചൂഷണമടക്കം ഞെട്ടിക്കുന്ന കഥകള്‍

20 AUGUST 2024 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

5 വര്‍ഷത്തിന് ശേഷം കുടത്തിലെ ഭൂതത്തെ തുറന്ന് വിട്ടപ്പോള്‍ കുടുംബ ചാനലുകള്‍ അശ്ലീല ചാനലുകളായി. പലപ്പോഴും ചാനല്‍ മാറ്റേണ്ട അവസ്ഥ. എന്നിട്ടും അവര്‍ കത്തിക്കയറി. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച അടക്കം എട്ട് പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. അവസാനം റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടായി.

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജന്റുമാരും മേഖലയില്‍ ലൈംഗിക ചൂഷണത്തിനടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമര്‍ശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പോലീസിനെ പരാതിയുമായി സമീപിക്കാന്‍ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്‌നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവര്‍ക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സംവിധായകന്‍ ശകാരിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

നടിമാരുടെ മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമര്‍ശനം. ഷൂട്ടിങ് സെറ്റുകളില്‍ കുടുംബത്തില്‍ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ മാത്രം പോരെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര സംവിധാനം വേണം. അതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സര്‍ക്കാര്‍ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വര്‍ഷം മുന്‍പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു വിവരം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലര്‍ച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ തുകയും പ്രതിഫലമായി നല്‍കില്ല. അഭിനയിക്കാനെത്തുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തികഞ്ഞ അവഗണന നേരിടുന്നു. രാത്രി വൈകിയാല്‍ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആരുമില്ല. കിടന്നുറങ്ങാന്‍ പോലും സ്ഥലം നല്‍കുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയര്‍ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. ടോയ്ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (7 hours ago)

Malayali Vartha Recommends