കുടുംബത്തെ സമാധാനിപ്പിക്കാന്‍....അര്‍ജുനെ കണ്ടെത്തുക എന്നത് ഞങ്ങള്‍ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണ്... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. ഉച്ചയോടെയാണ് ഈശ്വര്‍ മാല്‍പെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അര്‍ജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കരയിലും വെള്ളത്തിലും തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനെ കണ്ടെത്താനായില്ല. വെള്ളത്തില്‍ കാണാതാകുന്നവര്ക്കായി തിരച്ചില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകനാണ് കര്‍ണാടക സ്വദേശിയായ ഈശ്വര്‍ മാല്‍പെ.
തിരച്ചില്‍ നടത്തുമ്പോള്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചാല്‍ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കുകയാണ്. മണ്ണിടിച്ചിലില്‍പ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അര്‍ജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുക്കാനായി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്.
ഡ്രജിങ് മെഷിന് കൊണ്ടുവന്ന് മണ്ണ് നീക്കണം. 5 ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയില്‍ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജര്‍ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. കേരള സര്‍ക്കാരും വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. അര്‍ജുന്റെ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പത്ത് പേരുണ്ട്. അര്‍ജുനെ കണ്ടെത്തുക എന്നത് ഞങ്ങള്‍ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























