നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ആലപ്പുഴയില്‍ കടവിനടുത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ആലപ്പുഴയില്‍ കടവിനടുത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി... പള്ളിപ്പാട് നാലുകെട്ടും കവല കോളനിയില്‍ ഭാസ്ക്കരന്റെ മകന് രഞ്ജിത്തിനെ(37)യാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 6 മണി മുതലാണ് രഞ്ജിത്തിനെ കാണാതായത്. രാവിലെ നാലുകെട്ടും കവല കോളനി കടവില്‍ രഞ്ജിത്തിനെ പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു.
ഇടയ്ക്കിടെ ചുഴലി രോഗം വരുന്ന രഞ്ജിത്ത് അച്ചന് കോവിലാറ്റില്‍ വീണതാണെന്നുള്ള നിഗമനത്തില്‍ ഹരിപ്പാട് പൊലീസും അഗ്നിശമന സേനയും എത്തി തെരച്ചില്‍ നടത്തി മടങ്ങിയിരുന്നു. പിന്നീട് ഇന്നലെ രാവിലെ 11.30 ഓടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനിടയില്‍ കോളനിഭാഗത്ത് ആറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ലത. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha
























