സങ്കടക്കാഴ്ചയായി.... തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയില്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി, രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയില്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി, റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം.
നാവായികുളം ഐ ഒ ബി ബാങ്കിന് മുന്‍വശം അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ചിറയിന്‍കീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്.
വെല്‍ഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡില്‍ ഒരു യുവാവ് കിടക്കുന്നതായി പൊലീസ് കണ്ട്രോള് റൂമില്‍ വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























