ആഭ്യന്തര മന്ത്രിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണ, ചര്‍ച്ച നടത്തിയത് രമേശും കോടിയേരിയും, സിപിഎം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ മരവിപ്പിക്കാന്‍ ധാരണ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇരുനേതാക്കളും തമ്മിലുള്ള കൂടികാഴ്ചയില്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ മരവിപ്പിക്കാനും പകരം ബാര്‍ഉടമ ബിജുവിന്റെ കയ്യില്‍ നിന്നും ആഭ്യന്തമന്ത്രി കോഴവാങ്ങിയെന്ന ആരോപണം ഉയര്‍ത്തികൊണ്ട് വരാതിരിക്കാനുമാണ് ധാരണയായത്. ലാവ്‌ലില്‍ കേസില്‍ മൃദുസമീപനം സ്വീകരിക്കും, റ്റിപി വധക്കേസ് സിബിഐക്ക് വിടില്ല, ചക്കിട്ടപ്പാറ അഴിമതിക്കേസില്‍ എളമരം കരീമിനെതിരെ അന്വേഷണം നടത്തില്ല, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മക്കളുടെ കേസുകള്‍ മരവിപ്പിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമനുന്നില്‍ നിരത്തിയത്. പകരം ഒരു സഹായം മാത്രമേ സിപിഎമ്മില്‍ നിന്ന് ആഭ്യന്തര മന്ത്രി പ്രതീക്ഷിക്കുന്നുള്ളു. നിയമസഭയ്ക്കകത്തും പുറത്തും ബാര്‍മുതലാളി ബിജുരമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൊക്കികൊണ്ട് വരരുത്, ചര്‍ച്ചയാക്കരുത്, സംഭവത്തില്‍ കേസിനുപോകാനൊരുങ്ങുന്ന പ്രതിപക്ഷ നേതാവ് വിഎസിനെ പിന്തിരിപ്പിക്കണം ഇതൊക്കെയാണ് സിപിഎമ്മില്‍ നിന്നും ആഭ്യന്തരമന്ത്രി പ്രതീക്ഷിക്കുന്ന സഹായം. എന്നാല്‍ രമേശിന്റെ അവശ്യം അംഗീകരിക്കാമെന്നും സിപിഎം നേതാക്കള്‍ക്കെതിരെ കേസിന് സര്‍ക്കാര്‍ പോകില്ലന്നുമുള്ള ഉറപ്പിന്‍മേല്‍ ഇരുനേതാക്കളും തമ്മില്‍ ധാരണയായി. നേരത്തെ തന്നെ ഈ ധാരണയെ പറ്റി ആര്‍എം പി നേതാവ് കെ.കെ.രമ സൂചിപ്പിച്ചിരുന്നു. രമയുടെ ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ഐഗ്രൂപ്പിന്റേയും സിപിഎമ്മിന്റേയും നീക്കങ്ങള്‍.
ഈ ധാരണ പ്രകാരമാണ് സിപിഎം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാബുവിനെതിരെയും മാണിക്കെതിരെയും കേസുമായി മുന്നോട്ട് പോയ സിപിഎമ്മും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രമേശിനെതിരെ ആരോപണവുമായി കോടതിയിലേക്ക് പോകാത്തത് ഈ ധാരണ പ്രകാരമാണ്. തുടക്കത്തില്‍ രമേശിനെതിരെ ആരോപണം ഉന്നയിച്ചത് വിഎസ് ആയിരുന്നു. ആ സമയത്താണ് മകന്റെ കേസ് വീണ്ടും ഉയര്‍ന്ന വന്നത്. അടുത്ത സമയത്ത് മന്ത്രി രമേശ് ചെന്നിത്തലയും, ശിവകുമാറും തന്നില്‍ നിന്ന് കോഴ വാങ്ങിയെന്ന് ബാറുടമ ബിജുരമേശ് ആരോപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി സിപിഎമ്മുമായി നടത്തിയ രഹസ്യനീക്കത്തെ തുടര്‍ന്നാണ് ബിജുവിന്റെ ആരോപണങ്ങള്‍ സീപിഎം വേണ്ട രീതിയില്‍ പരിഗണിക്കാത്തത്.
പിണറായി വിജയനെതിരെയുള്ള ലാവ്‌ലിന്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന പിണറായിക്ക് അത് തിരിച്ചടിയാകും. മാത്രമല്ല മറ്റ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളും കൂടിയാകുമ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് ജയലിന്‍ നിന്നും നേതാക്കള്‍ നാമനിര്‍ദ്ദേശം കൊടുക്കേണ്ട് അവസ്ഥ വരുമെന്നുള്ള ഭയവും സിപിഎമ്മിനുണ്ട്. പിണറായി വിജയന്റെ നവകേരളാമാര്‍ച്ച് തുടങ്ങിയപ്പോഴാണ് ലാവ്‌ലിന്‍കേസില്‍ വീണ്ടും അപ്പീല്‍പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതോടെ സിപിഎം നേതാക്കള്‍ പരിഭ്രാന്തിയിലായിരുന്നു. അതേ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തയ്യാറായത്.
രണ്ടാമത്തേത് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനൂകൂല നിലപാട് എടുക്കില്ല. അന്വേഷണം സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് മീകച്ച രീതിയില്‍ അന്വേഷിച്ച് കുറ്റക്കാരെ കസ്റ്റഡിയിലെടുത്തതുമാണെന്ന് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഇതും ആഭ്യന്തരമന്ത്രി കോടിയേരിക്ക് ഉറപ്പ് നല്‍കി. ടിപി വധക്കേസ് സിബി ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ.രമ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുകയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് മാത്രമേ സിബിഐക്ക് കേസുവിടുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്. സിബി ഐ അന്വേഷം വന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്നും സിപിഎമ്മിന് ഭയമുണ്ട്. ഇപ്പോള്‍ പി ജയരാജനെ സിബിഐ വേട്ടയാടുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ചക്കിട്ടപ്പാറയില്‍ അനധികൃത ഇരുബയിര് ഭനനത്തിന് അനുമതി നല്‍കാന്‍ അന്നത്തെ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായിരുന്ന എളമരം കരീം കേഴവാങ്ങിയെന്ന കേസ് വിജലന്‍സ് എഴുതി തള്ളിയിരുന്നു. കേസ് അന്വേഷിച്ച് വിജിലന്‍സ് എസ്പി ആര്‍ സുകേഷന്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ഇത് വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. കേസ് വീണ്ടും അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മരവിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ മൂന്നാമത്തെ ആവശ്യം. ഇതും രമേശ് ചെന്നിത്തല അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ മരവിപ്പിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നാലാമത്തെ ആരോപണം.വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിവിധ കേസുകളിലെ വിജിലന്‍സ് അന്വേഷണം(കയര്‍ഫെഡ് അഴിമതി, സന്തോഷ്മാധന്‍ ഉന്നയിച്ച ആരോപണം, അനുമതിയില്ലാതെ വിദേശയാത്ര, പിഎച്ച്ഡി മതുതാലയ) മരവിക്കാനും മകള്‍ക്കെതിരെ ഈ അടുത്ത സമയം ഉയര്‍ന്നുവന്ന ആരോപണം അന്വേഷിക്കാതിരിക്കാമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി.
പകരം തനിക്കെതിരെ ബിജുരമേശ് ഉന്നയിച്ച കോഴ ആരോപണം സിപിഎം നിയമസഭയിലും പുറത്തും ഉയര്‍ത്തികൊണ്ട് വരരുത്. കെപിസിസിയുടെ അന്വേഷണം തനിക്കെതിരെ ഇപ്പോള്‍ ഉള്ളപ്പോള്‍ സിപിഎം പ്രക്ഷോഭം കൂടി തുടങ്ങിയാല്‍ താന്‍ രാജിവെക്കേണ്ടി വരുമെന്നുള്ളതാണ് രമേശ് ചെന്നിത്തലയുടെ ഭയം. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് തനിക്കെതിരെ ഒരു പ്രക്ഷോഭവും ഉണ്ടാകില്ലെന്ന ഉറപ്പും വാങ്ങിയാണ് ഇരുനേതാക്കളുടെയും രഹസ്യ കൂടികാഴ്ച് അവസാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha