Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി. പി. ശ്രീനിവാസനെയും ചലച്ചിത്ര നടന്‍ സിദ്ദിഖിനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം

08 FEBRUARY 2016 02:06 AM IST
മലയാളി വാര്‍ത്ത.

എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി. പി. ശ്രീനിവാസനെയും ചലച്ചിത്ര നടന്‍ സിദ്ദിഖിനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന. ടി.പി. ശ്രീനിവാസന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും സിദ്ദിഖിനെ ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലും മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പരക്കുന്ന അഭ്യൂഹം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം എത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോഴൊന്നും പറയാനാകില്ലെന്നാണ് നേതാക്കളുടെ പക്ഷം.
നേമം മണ്ഡലം കഴിഞ്ഞതവണ ഘടകകക്ഷിയായ ജെ.ഡി.യുവിനാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ആ മണ്ഡലം വേണ്ടെന്നും തിരുവനന്തപുരത്ത് വാമനപുരംപോലുള്ള ഏതെങ്കിലും മണ്ഡലം മതിയെന്നുമാണ് ജെ.ഡി.യു ആവശ്യം. ജെ.ഡി.യുവിന്റെ ആവശ്യം അംഗീകരിച്ചാല്‍ നേമം മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കും. അങ്ങനെ വന്നാല്‍ ശ്രീനിവാസനെപ്പോലുള്ളവരെ ഇറക്കി പോരാട്ടം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നതും.
സി.പി.എമ്മിലെ വി. ശിവന്‍കുട്ടിയാണ് നേമത്തെ സിറ്റിംഗ് എം.എല്‍.എ. അദ്ദേഹം വീണ്ടും അവിടെ മത്സരിക്കുമെന്നാണ് വിവരം. ബി.ജെ.പിയും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണിത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ഒടുവില്‍ പ്രചരിച്ചുതുടങ്ങി. ഒരുപക്ഷെ, കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടമാകും ഇക്കുറി നേമത്ത് നടക്കുക. അതിനാല്‍, ശക്തനായ പൊതുസമ്മതനെ നിറുത്തി മണ്ഡലം പിടിക്കുക എന്ന തന്ത്രമാകും കോണ്‍ഗ്രസും നടത്തുക. അതിന്റെ ഭാഗമായാണ് ടി.പി. ശ്രീനിവാസനെപോലുള്ളവരെ രംഗത്തിറക്കാനുള്ള നീക്കം.
കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ടി.പി. ശ്രീനിവാസന് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ദേശീയതലത്തില്‍തന്നെ വലിയ എതിര്‍പ്പുയര്‍ന്ന സംഭവമായിരുന്നു അത്. സി.പി.എം നേതാക്കളും സംഭവത്തെ അപലപിച്ചിരുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമായി കണ്ട് കോണ്‍ഗ്രസ് ഇതിനെ വലിയ ചര്‍ച്ചയാക്കിയിരുന്നു. അതിനാല്‍, ടി.പി. ശ്രീനിവാസനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ടാകാം.
ഇടതുപക്ഷത്ത് ചലച്ചിത്ര നടന്മാരായ ശ്രീനിവാസനും മുകേഷുമൊക്കെ സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രചാരണം നേരത്തെയുണ്ട്. (ശ്രീനിവാസന്‍ ഇത് നിഷേധിച്ചിരുന്നു). ഇത്തരത്തില്‍ ഇടതുപക്ഷം നീക്കം നടത്തുമ്പോഴാണ് കോണ്‍ഗ്രസില്‍ നടന്‍ സിദ്ദിഖിന്റെ പേര് പ്രചരിക്കുന്നത്. എറണാകുളത്തുകാരനായ സിദ്ദിഖിനെ എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മണ്ഡലമായ ആരൂരിലാകും നിറുത്തുക എന്നാണ് പ്രചാരണം. ആരൂരില്‍ സി.പി.എമ്മിന് ശക്തനായ എതിരാളി എന്ന നിലയിലാകും അദ്ദേഹത്തെ രംഗത്തിറക്കുക. സി.പി.എമ്മിലെ എ.എം. ആരിഫാണ് സിറ്റിംഗ് എം.എല്‍.എ.
ഇത്തരം അഭ്യൂഹം പരക്കുമ്പോഴും ടി.പി. ശ്രിനിവാസനും സിദ്ദിഖും സ്ഥാനാര്‍ത്ഥികളാകാന്‍ സമ്മതം അറിയിച്ചോ, കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ സമീപിച്ചോ എന്ന കാര്യം വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends