നാട്ടിലെ കുഴപ്പം വീട്ടിലും; പ്രകാശും ബിജുവും തമ്മിലുള്ള മക്കള്‍ കല്യാണവും ചര്‍ച്ചയില്‍

രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന ആരോപണം പുറത്തായതോടെ ഒരു വിവാഹം ചര്‍ച്ചയിലാവുന്നു. മന്ത്രി അടൂര്‍പ്രകാശിന്റെയും ബാര്‍ഉടമ ബിജുരമേശിന്റെയും മക്കള്‍ തമ്മിലാണ് വിവാഹം കഴിക്കേണ്ടിയിരുന്നത്. അടൂര്‍ പ്രകാശിന്റെ ഗ്രൂപ്പ് നേതാവാണ് ചെന്നിത്തല. ഇത്രയും കാലം ചെന്നിത്തലയുടെ പേര് ബിജു രമേശ് പറയാതിരുന്നത് അടൂര്‍പ്രകാശിന്റെ നിര്‍ബന്ധം കാരണമായിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പോയിന്റെ ബ്ലാങ്ക് എന്ന പരിപാടിയിലാണ് ബിജു രമേശിന്റെ പേര് പറഞ്ഞത്.
തന്റെ പേര് പുറത്തു വന്നതോടെയാണ് എസ്പി സുകേശനെതിരെ രമേശ് കേസെടുത്തത്. എന്നാല്‍ അത് കെ എം മാണിയുടെ നിര്‍ബന്ധപ്രകാരമാണെന്ന് വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സുകേശനെതിരെ അന്വേഷണം നടത്തിയതെന്നാണ് രമേശിന്റെ വാദം. എന്നാല്‍ കേരള കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്.
അടൂര്‍പ്രകാശ് ഐ ഗ്രൂപ്പില്‍ പലപ്പോഴും ഉറച്ചു നിന്നിരുന്നു. ഇടക്കാലത്ത് സുധീരനോട് ആഭിമുഖ്യം കാട്ടിയപ്പോള്‍ രമേശ് ഇടഞ്ഞു. വീണ്ടും അടുത്തു. പിന്നെ കെ മുരളീധരനുമായി ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കി. ഇതിനിടെ ഗ്രൂപ്പ് രഹസ്യം പുറത്തു വിടുന്നത് അടൂരെന്ന് സംശയിച്ച് ഇരുവരും മാനസിക അകല്‍ച്ചയിലായി. തുടര്‍ന്നാണ് ബിജു രമേശ് ആദ്യവെടി പൊട്ടിച്ചത്.
ഇതോടെ പ്രകാശും രമേശും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പ്രകാശിനെ മന്ത്രിയാക്കിയത് രമേശ് ചെന്നിത്തലയാണ്. പ്രകാശ് വിശ്വാസ വഞ്ചന കാണിച്ചെന്നാണ് രമേശിന്റെ മനസിലിരുപ്പ്.
നാട്ടിലെ കുഴപ്പം വീട്ടിലും ബാധിക്കുന്നു. ഇനി ഇരുവരുടെയും മക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അടൂര്‍പ്രകാശ് ഐ ഗ്രൂപ്പില്‍ നിന്നും പുറത്താകും. അതോടെ കോന്നിയില്‍ സീറ്റ് കിട്ടാതെയും വരും. തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതില്‍ അതീവ ഖിന്നനാണ് അടൂര്‍പ്രകാശ്.
അതിനിടെ ബിജുരമേശിനെതിരെ രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസയച്ചു. കേസു കൊടുത്താല്‍ വെറുതെ വിടില്ലെന്നാണ് ബിജു രമേശിന്റെ ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























