ഞങ്ങള്‍ വന്നാലും ഒരു ബാറും തുറക്കുകയില്ല: വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ

എല്‍.ഡി.എഫ് ഭരണത്തില്‍ എത്തിയാലും കേരളത്തിലെ ഒരു ബാറും തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാകാന്‍ പോകുന്നില്ലന്ന് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ. ഗൂഢലോചനയുണ്ടേല്‍ ധൈര്യമുണ്ടേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്നും പിണറായിയെയും കോടിയെരിയും അടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്ത് സത്യം തെളിയിക്കാന്‍ സര്‍ക്കാരിന വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢലോചനയെന്ന ഉമ്മാക്കി കാട്ടി സര്‍ക്കാര്‍ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.
എല്‍.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ 418 ബാറുകളും തുറന്ന് തരാമെന്ന് എല്‍ഡിഎഫ് നേതാക്കളായ കോടിയേരിയും പിണറായിയും അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയെന്ന ബാറുടമകളുടെ യോഗത്തില്‍ ബിജു രമേഷ് പറയുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ശക്തമായ മറുപടിയുമായി എല്‍.ഡി.എഫ് നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇടതു നേതാക്കളായ പിണറായി വിജയനും കാനം രാജേന്ദ്രനും മദ്യനയം പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























