പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ താലൂക്കില്‍ ഉജിരക്കര മുണ്ടത്തിയാര്‍ വീട്ടില്‍ ബി.എം. ഉമ്മറിനെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷിച്ചത്.
കൊലപാതകം, അതിക്രമിച്ചു കടക്കല്‍, സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. മൂന്നു വകുപ്പുകളനുസരിച്ച് ജീവപര്യന്തം കഠിനതടവും 10, അഞ്ച് വര്‍ഷം വീതം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2006 ഡിസംബര്‍ 28നു പുലര്‍ച്ചെ കുമ്പള ഉളുവാറിലെ എം.കെ. അബൂബക്കര്‍–നഫീസയുടെ മകള്‍ ഫാത്തിമത്ത് സുഹ്‌റയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























