സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ സൈനികന്‍ ജീവനോടെയുണ്ടെന്ന് അഭ്യൂഹം

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സൈനികന്‍ ജീവനോടെയുണ്ടെന്ന അഭ്യൂഹം നാട്ടില്‍ പരന്നതോടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രതീക്ഷയേറി. മണ്‍ട്രോതുരുത്ത് വില്ലിമംഗലംവെസ്റ്റ് കൊച്ചുമുളച്ചന്തറ(കൊച്ചൊടുക്കത്) ത് വീട്ടില്‍ ബ്രഹ്മപുത്രന്‍ പുഷ്പവല്ലി ദമ്പതികളുടെ മകന്‍ സുധീഷിനെയാണ്(31)കാണാതായത്. സുധീഷ് ഉള്‍പ്പെടെ പത്ത് സൈനികരെ 600 മീറ്റര്‍ ഉയരവും ഒരുകിലോമീറ്റര്‍ വീതിയുമുള്ള മഞ്ഞുമല ഇടിഞ്ഞു വീണ് കാണാതായതായി കഴി ഞ്ഞ വെള്ളിയാഴ്ച സൈനിക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ വിവരം ലഭിച്ചതോടെ വിവിധ സംഘടനകള്‍ സുധീഷിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നാട്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റി. സുധീഷിനോടൊപ്പം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി അജയന്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. അജയന്‍ സുധീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത റഡാര്‍ ഉപയോഗിച്ച് മഞ്ഞുമലയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്‌കാനിംഗ് നടത്തിയപ്പോള്‍ സിഗ്‌നല്‍ അനുകൂലമായിരുന്നുവെന്ന സൂചനയാണ് ലഭിച്ചത്.
ജീവന്റെ കണികപോലും ഇല്ലെങ്കില്‍ ചുവന്ന സിഗ്‌നലും ജീവന്‍ ഉണ്ടെങ്കില്‍ പച്ച സിഗ്‌നലും തെളിയുന്ന റ ഡാറില്‍ പച്ച സിഗ്‌നലാണ് തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ബി.ബി.സിയിലും പരാമര്‍ശം വന്നതോടെയാണ് അജയന്‍ ഇവരുടെ കമാണ്ടന്റിനോട് വിവരങ്ങള്‍ ആരാഞ്ഞത്. ഇരുന്നൂറോളം സിവിലിയന്‍ മാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി മഞ്ഞിനടിയില്‍പ്പെട്ട സൈനികന്‍ സുരക്ഷിതനെന്നറിയിച്ചതിനെ തുടര്‍ന്ന് മുന്‍പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉന്നത സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു. ഇന്ന് ഉച്ചയോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്രപ്രതിരോധമന്ത്രി പരീക്കറുമായി ബന്ധപ്പെട്ടിരുന്നു. സഹോദരന്‍ സൈനികനായ സുരേഷും സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
അഭ്യൂഹം യാഥാര്‍ത്ഥ്യമാകണേ എന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും. മുളച്ചല്‍ ദേവിക്ഷേത്രത്തില്‍ ഇന്ന് രാവിലെ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























