ഞങ്ങളെ ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും വിളിച്ച് ആക്ഷേപിക്കുന്നത് എന്തിന്?

ആണായി പിറന്നവരാണ് ഞങ്ങള്‍. വളര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍ മനസും വികാരവും പെണ്ണിന്റേതായിപ്പോയി. പെണ്ണായി പിറന്ന് ആണ്‍മനസുമായി ജീവിക്കുന്നവരുമുണ്ട് ഞങ്ങള്‍ക്കിടയില്‍... ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ഞങ്ങളെ എന്തിനാണ്
ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും വിളിച്ച് ആക്ഷേപിക്കുന്നത്?
ഭിന്നമായ ലിംഗമോ ലൈംഗികതയോ ഞങ്ങള്‍ക്കില്ല. മൂന്നാമത് പ്രതിഷ്ഠിക്കേണ്ടതുമല്ല, ഞങ്ങളുടെ ലൈംഗികത. മൂന്നാം ലിംഗക്കാരെന്ന് ഞങ്ങളെ വിളിക്കുമ്പോള്‍ ആണുങ്ങള്‍ ഒന്നാം ലിംഗക്കാരും പെണ്ണുങ്ങള്‍ രണ്ടാം ലിംഗക്കാരുമോ? പെണ്ണുങ്ങള്‍ ഇതംഗീകരിക്കുമോ? ആണിന്റെയും പെണ്ണിന്റെയും ജീവിതാവസ്ഥകളിലൂടെ കടന്നുപോകാന്‍ ഭാഗ്യം ലഭിച്ചതുകൊണ്ട് ഞങ്ങളല്ലേ ഒന്നാം ലിംഗക്കാര്‍...?
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിയര്‍ െ്രെപഡിന്റെ സ്ഥാപകാംഗങ്ങളായ ശീതളിന്റെയും ഫൈസലിന്റെയും ചോദ്യങ്ങളാണിവ.
ട്രാന്‍സ് ജെന്‍ഡേഴ്‌സിനൊരു മലയാളപരിഭാഷ അടിയന്തരമായി കണ്ടെത്തണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. ഇന്ത്യയിലാദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. സര്‍വ്വേയും നടത്തി. എന്നിട്ടും സമൂഹം ഇപ്പോഴും ഞങ്ങളെ അകറ്റി നിറുത്തുന്നു. പോളിസിയൊന്നും പ്രഖ്യാപിക്കാത്ത തമിഴ്‌നാടും കര്‍ണാടകയുമാണ് ഞങ്ങള്‍ക്ക് അഭയം നല്‍കുന്നത്.
ഇവിടെ തുറിച്ചുനോട്ടവും തോണ്ടലും പരിഹാസവും. ഏത് ടോയ്‌ലെറ്റിലാണ് ഞങ്ങള്‍ കയറേണ്ടത്? ആണുങ്ങളുടെയോ അതോ പെണ്ണുങ്ങളുടെയോ? ഹോട്ടലുകളിലും പാര്‍ക്കിലും സിനിമാ തിയേറ്ററിലുമൊക്കെ ഞങ്ങള്‍ കാഴ്ച വസ്തുക്കള്‍. ട്രാന്‍സ് ജെന്‍ഡേഴ്‌സിനെക്കുറിച്ച് സമൂഹത്തിന് അറിവില്ല. ട്രാന്‍സ് ജെന്‍ഡേഴ്‌സും ട്രാന്‍സ് സെക്ഷ്വല്‍സും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല.
ഞങ്ങളെവിടെ താമസിക്കുന്നു? എന്ത് ജോലി ചെയ്യുന്നു? എങ്ങനെ ഭക്ഷണം കഴിക്കുന്നു? എങ്ങനെ പ്രണയിക്കുന്നു? ഇതൊന്നും ആരും അന്വേഷിക്കുന്നില്ല. ആരെങ്കിലും ഞങ്ങള്‍ക്ക് ജോലി തരുമോ? താമസിക്കാന്‍ ഇടം തരുമോ? വീട്ടുകാരും നാട്ടുകാരും അദ്ധ്യാപകരും സഹപാഠികളും ഞങ്ങളെ ആട്ടിയോടിക്കുന്നു. ഉപദ്രവിക്കുന്നു.
ആണ്‍ ശരീരവും പെണ്‍മനസുമുള്ള ഞങ്ങള്‍ ഇത്രയും ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ പെണ്‍ശരീരവും ആണ്‍മനസുമായി കഴിയുന്നവരുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ട്രാന്‍സ് ജെന്‍ഡേഴ്‌സിനോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























