Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യത്തിന് പിന്നില്‍ മുന്‍ മന്ത്രിയും ഭാര്യയും വെളിപ്പെടുത്തലുമായി ടീം സോളാറിന്റെ മുന്‍ മാനേജര്‍

08 FEBRUARY 2016 06:12 AM IST
മലയാളി വാര്‍ത്ത.

സോളാറും ബാര്‍ കോഴയും കേരളാ രാഷ്ട്രീയത്തില്‍ കത്തുമ്പോള്‍ വിവാദങ്ങള്‍ ആളിപടര്‍ത്താന്‍ പുതിയൊരു അഭിമുഖം. കേരളാ ശബ്ദത്തിലാണ് മുന്‍ മന്ത്രി കെ.ബി. ഗണേശ്കുമാറുമായി സരിത അടുത്തതാണ് ബിജു രാധാകൃഷ്ണനും സരിതയും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന വാദവുമായി ടീം സോളാറിന്റെ മുന്‍ മാനേജര്‍ പി. രാജശേഖരന്‍ നായര്‍ രംഗത്തത്തെി. അതിലുപരി ഏറെ ചര്‍ച്ചയായ വാട്‌സ് ആപ്പ് ദൃശ്യത്തെ കുറിച്ചും പരമാര്‍ശമുണ്ട്. ആലപ്പുഴയിലെ കോണ്‍ഗ്രസുകാരാണ് ഈ ദൃശ്യം പ്രചരിപ്പിച്ചതെന്ന സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് രാജശേഖരന്‍നായരുടെ വെളിപ്പുടുത്തലുകള്‍. കേരള ശബ്ദത്തിലാണ് ഈ വിവാദ അഭിമുഖമുള്ളത്.
സരിതയുടെ അശഌല ദൃശ്യം പകര്‍ത്തിയത് ഒരു മുന്‍ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ വിവരങ്ങള്‍ സോളാര്‍ കമീഷനിലെ ക്രോസ് വിസ്താരത്തില്‍ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രോസ് വിസ്താരത്തില്‍നിന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കണമെന്ന് സരിത കമീഷനോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രാജശേഖരന്‍ നായരുടെ അഭിമുഖം പുറത്തുവരുന്നത്.
വാട്‌സ് ആപ്പ് ദൃശ്യങ്ങളെ കുറിച്ച് രാജശേഖരന്‍ നായര്‍ പറയുന്നത് ഇങ്ങനെഅടുത്തിടപഴകുന്ന ഉന്നതരില്‍ ചിലരുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇക്കാര്യം സരിത എന്നോട് പറഞ്ഞിട്ടുണ്ട്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച സരിതയുടെ വീഡിയോ പകര്‍ത്തിയത് ഒരു മുന്മന്ത്രിയാണ്. എപ്പോഴും സരിതയെ കണ്ടുകൊണ്ടിരിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം അത് ചെയ്തത്. ഇതിന്റെ കോപ്പി അദ്ദേഹം ലാപ്പ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതുകണ്ട അദ്ദേഹത്തിന്റെ ഭാര്യയാണ് ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ എനിക്ക് വ്യക്തമായി അറിയാവുന്നതാണ്.
വീഡിയോ ചോര്‍ത്തിയത് എഡിജിപി കെ പത്മകുമാറാണെന്നാണ് സരിത പറയുന്നതെന്ന ചോദ്യത്തിനും മറുപടി നല്‍കുന്നു. സരിത അങ്ങനെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. അവര്‍ നിലനില്‍പ്പിനായി എന്ത് കള്ളവും പറയും. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളും അങ്ങനെ തന്നെയെന്നാണ് മറുപടി. ഇവിടെ ഗണേശിന്റെ പേര് പ്രത്യക്ഷത്തില്‍ രാജശേഖരന്‍ നായര്‍ പറയുന്നില്ല. എന്നാല്‍ മുന്‍ മന്ത്രിയായതു കൊണ്ട് ഗണേശിലേക്കാണ് സംശയമെത്തുന്നത്. ഗണേശിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചിയെയാണ് ദൃശ്യം ചോര്‍ത്തിയതില്‍ രാജശേഖരന്‍ നായര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ടാണ് രാജശേഖരന്‍ പിള്ളയുടെ അഭിമുഖം ശ്രദ്ധേയമാകുന്നത്. ഈ അഭിമുഖത്തില്‍ ഗണേശിനെ പേരെടുത്ത് പറഞ്ഞ് രാജശേഖരന്‍ നായര്‍ കുറ്റപ്പെടുത്തുമുണ്ട്.
ടീം സോളാര്‍ പൊളിഞ്ഞത് എങ്ങനെയാണെന്നും വിശദീകരിക്കുന്നുവിവിധ കോണുകളില്‍ നിന്നും പണം ഒഴുകിയെത്തിയതോടെ സ്ഥാപനത്തിന് കൂടുതല്‍ ബ്രാഞ്ചുകള്‍ തുറന്നു. കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലെല്ലാം ബ്രാഞ്ചുകള്‍ തുറക്കപ്പെട്ടു. മിക്ക ജില്ലകളിലും അവിടത്തെ മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്യാനത്തെിയത്. എന്നാല്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ ബ്രാഞ്ച് തുറന്നപ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെബി ഗണേശ്കുമാര്‍ ഉദ്ഘാടകനായി. അവിടെ വച്ചാണ് സരിതയും ഗണേശും പരിചയപ്പെടുന്നത്. ആ അടുപ്പം പല തലങ്ങളിലേക്ക് പോയി. രാത്രികാലങ്ങളില്‍ ഫോണ്‍വിളികള്‍ തുടര്‍ന്നു. ഇക്കാര്യം ബിജു അറിയുന്നുണ്ടായിരുന്നില്ല. സരിത ഉപയോഗിച്ചിരുന്നത് കോര്‍പ്പറേറ്റ് പോസ്റ്റ്‌പെയ്ഡ് കണക്ഷനായിരുന്നു. ബില്‍ ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ബിജുവിന് സംശയമായി. കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ചപ്പോള്‍ ഗണേശ്കുമാറുമായി രാത്രികാലങ്ങളില്‍ സരിത ഫോണ്‍ സംഭാഷണം നടത്തിയെന്ന് ബോധ്യമായി. ഇതോടെ അവര്‍ തമ്മില്‍ തെറ്റി. സരിത സരിതയുടെ വഴിക്ക് തട്ടിപ്പുമായി മുന്നോട്ട് പോയി.
സരിത പിണങ്ങിയ അവസരത്തിലാണ് ബിജു രാധാകൃഷ്ണന്‍ നടി ശാലുമേനോനുമായി കൂടുതല്‍ അടുക്കുന്നത്. നേരത്തേ അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. സരിത പിണങ്ങിയപ്പോള്‍ അവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. ബിജുരാധാകൃഷ്ണന്‍ കോടീശ്വരനാണെന്നാണ് ശാലു ധരിച്ചത്. നാട്ടുകാരെ കബളിപ്പിച്ച കാശുമാത്രമാണ് ബിജുവിന്റെ പക്കലുണ്ടായിരുന്നത്. ആ പണം കൊണ്ടാണ് അയാള്‍ ശാലുവിന് വീടുവച്ച് നല്‍കിയത്. ഒരുകോടിയുടെ വീട് ശാലുവിന് സമ്മാനമായി നല്‍കിയെന്നാണ് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ വീടുപണിയാന്‍ ബിജു മൂന്നുകോടിക്ക് മുകളില്‍ ചെലവിട്ടു. ഇതെല്ലാം നാട്ടുകാരുടെ പണമാണെന്ന് ഓര്‍ക്കണം. ഇതിനിടെ ബിജുവും ശാലുവും തിരുവനന്തപുരത്തെത്തി ചിലരെ കബളിപ്പിച്ചു. രണ്ടുകോടിയോളം ഇവിടെ നിന്നും തട്ടിച്ചെന്നും പറയുന്നു.
അബ്ദുള്ളകുട്ടി എംഎല്‍എക്കെതിരായ പരാതി ബ്ലാക്ക്‌മെയിലിങ്ങായിരുന്നുവെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. വിശദീകരണം ഇങ്ങനെഅതുമായി ബന്ധപ്പെട്ട് സരിത പറയുന്നത് പച്ചക്കള്ളമാണ്. തന്നെ അബ്ദുള്ളകുട്ടി ബലാല്‍സംഗം ചെയ്‌തെന്നാണ് സരിതയുടെ ആദ്യ പരാതി. ഇതുകള്ളമാണെന്ന് ഞാന്‍ സോളാര്‍ കമ്മീഷന് ആദ്യമേ മൊഴി നല്‍കി. ഇപ്പോള്‍ സരിത തന്നെ അത് സമ്മതിക്കുന്നു. തമ്പാനൂര്‍ രവി പറഞ്ഞിട്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നും സരിത പറയുന്നു. ഇതും പച്ചക്കള്ളമാണ്. ഇതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. ഇത് സരിത തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. സരിതയോടൊപ്പം ജയിലില്‍ ഒരു സ്ത്രീ കഴിഞ്ഞിരുന്നു.
അവരുടെ മകളെ അബ്ദുള്ളകുട്ടി ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന്. ഇക്കാര്യം അവര്‍ സരിതയോട് പറഞ്ഞുവത്രേ. പറ്റുമെങ്കില്‍ ഇതിനു പകരം ചോദിക്കണമെന്നും അവര്‍ സരിതയോട് ആവശ്യപ്പെട്ടു. ജയിലില്‍ സരിതയുടെ തുണിയും മറ്റും കഴുകുന്നതും ഈ സ്ത്രീയാണ്. അവരോട് സരിതയ്ക്ക് നല്ല അടുപ്പമായിരുന്നു. അവരോടുള്ള നന്ദിസൂചകമായാണ് അബ്ദുള്ളകുട്ടിക്കെതിരെ പരാതി നല്‍കിയതെന്ന് സരിത തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എല്ലാം വിഴുങ്ങി തമ്പാനൂര്‍ രവിയുടെ പേര് പറയുകയാണ്. ഇതെന്തിനാണെന്ന് ആലോചിച്ചാല്‍ ബോധ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends