Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയനുണ്ടേല്‍ വി.എസ് മത്സരിക്കാനില്ല, കേന്ദ്രനേതൃത്വത്തെ കുഴപ്പിച്ച് വി. എസ്

08 FEBRUARY 2016 06:47 AM IST
മലയാളി വാര്‍ത്ത.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകതെ വിഷമിക്കുമ്പോള്‍ പുതിയ തലവേദനയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പിണറായി വിജയന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടേല്‍ താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് വി.എസ് അച്യുതാനന്ദന്‍. വിവാദങ്ങളില്‍ പൂണ്ട് കിടക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് ഭരണം തട്ടിയെടുക്കാനായിട്ടുള്ള അനുവാര്യമായിട്ടുള്ള മൗനത്തിന്റെ ഭാഗമായിട്ടാണ് വി.എസ് ഇപ്പോള്‍ പിണറായിക്കും പാര്‍ട്ടിക്കുമെതിരെ മൗനം പാലിക്കുന്നത്. ലാവ്‌ലിന്‍ കേസ് മുറുകുന്നതില്‍ വി. എസിനും പങ്കുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ സംസാരം. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് വി.എസ് ശ്രമിക്കുന്നത് എന്നാല്‍ ഇപ്പോള്‍ നവകേരള മാര്‍ച്ച് നയിക്കുന്ന പിണറായി വിജയന്‍ യാത്ര അവസാനിക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കപ്പെടുമെന്ന പ്രതീക്ഷയിലുമാണ്. ഇതിന് തടയിടുന്നതിനായിട്ടാണ് വി.എസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുമൊഴിയുമെന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വത്തെ കുഴപ്പിക്കുന്നത്.
ഇത്തവണയും തെരഞ്ഞെുടുപ്പില്‍ ഇടതുമുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് ഏകദേശം ഉറപ്പാവുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ(എം) അവയിലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോഴും വി.എസിന്റെ പേര് സജീവമായിരുന്നു. കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ആലോചിക്കാന്‍ ഈമാസം 16ന് സിപിഐ(എം) പി.ബിയും 17ന് കേന്ദ്രകമ്മറ്റിയും ചേരുന്നുണ്ട്.ഇതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളിലാണ്, ബംഗാളില്‍ നിന്നടക്കം വി.എസിന്റെ പേര് ഉയര്‍ന്നുവന്നത്.
ഒരിക്കല്‍കൂടി വി.എസിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായാല്‍ അത് ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു.കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിഷേധവോട്ടുകളില്‍ ഒരു ഭാഗം ബിജെപിയിലേക്ക് മാറാതിരക്കാന്‍ വി.എസിനെപ്പോലൊരു ശക്തനായ നേതാവിന്റെ സാന്നിധ്യം വേണമെന്ന അഭിപ്രായത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍.എല്‍.ഡി.എഫിലാകട്ടെ സിപിഐ അടക്കണുള്ള ഘടക കക്ഷികളും വി.എസിനായി രംഗത്തത്തെിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുമില്ല. പാര്‍ട്ടി പി.ബി അംഗം പിണറായി വിജയനും ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി ഇത്തവണ പിണറായിക്കുവേണ്ടി രംഗത്തത്തെിയിട്ടുണ്ട്. എന്നാല്‍ മുന്‍കാലങ്ങളിലെന്നപോലെ വി എസ് മല്‍സരിക്കുന്നത് ഇത്തവണ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കള്‍.പാര്‍ട്ടിയില്‍ ഏതാണ്ട് സമ്പുര്‍ണ്ണമായി ഐക്യവന്നതിന്റെ ഗുണം ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് ഉള്ളത്.
വി എസ് മത്സരിക്കുന്നതിനോട് പിണറായി വിജയന് താല്‍പ്പര്യമില്ല. എന്നാല്‍ വി എസ് മത്സരിക്കണമെന്ന അഭിപ്രായക്കാരാണ് കൂടുതല്‍. വി എസ്. അച്യുതാനന്ദനു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വിശദീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് തനിക്കുമെന്നാണ് കോടിയേരിയുടെനിലപാട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായിയെ ഉയര്‍ത്തിക്കാട്ടുന്നത് സിപിഐ(എം) വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിഎസിനെയും രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. അതിനിടെ വിഎസും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നിറുത്തി നേതൃത്വവുമായി സഹകരിക്കുകയും ചെയ്തു. വിവാദങ്ങളില്‍ ചെന്ന് ചാടാതെയുള്ള വിഎസിന്റെ നീക്കം മത്സരം ഒരുക്കാനെന്നായിരുന്നു വിലയിരുത്തല്‍. അതിനിടെ പിണറായിയെ കുറ്റപ്പെടുത്താത്ത പ്രതികരണങ്ങളുമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends