ബാര്‍ കോഴ; ഒരു സി.ഡി, രണ്ട് കഥ

കെ.എം.മാണി കോഴ ചോദിക്കുന്നതിന്റെയും, വാങ്ങിയതിന്റെയും ദൃശ്യരേഖ തന്റെ കയ്യിലുണ്ടെന്നു പറഞ്ഞായിരുന്നു ബിജു രമേശ് ആരോപണത്തിന്റെ അസ്ത്രം ഒരു വര്‍ഷം മുമ്പ് തൊടുക്കുന്നത്.
ഒട്ടൊന്നു പതറിയെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മാണിയെ തളര്‍ത്തിയതും, തകര്‍ത്തതും ആരോപണമുന്നയിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി റിക്കോര്‍ഡ് ചെയ്‌തെടുത്ത സി.ഡി പുറത്തുവിട്ടുകൊണ്ടായിരുന്നു. വീട്ടില്‍ പണമെണ്ണുന്ന മിഷ്യന്‍ ഉണ്ടെന്നുവരെ ബാറുടമകളെ കൊണ്ടു പറയിപ്പിച്ച് കൃതിമമായുണ്ടാക്കിയ സി.ഡി കൊണ്ട് തെളിവുണ്ടാക്കി ബിജു രമേശ്.
ഈ സി.ഡി മാധ്യമങ്ങള്‍ ആഘോഷമാക്കി. പിന്നീട് ഒരുവര്‍ഷക്കാലം ഇടവേളകളില്ലാതെ മാധ്യമചര്‍ച്ചയാക്കി. ഇടതുപക്ഷം ഈ സി.ഡിയുടെ പേരില്‍ കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം പോലും തടയാന്‍ ശ്രമിച്ചു. ഈ സി.ഡിയിലെ വെടിവട്ടത്തില്‍ പൊലിഞ്ഞത് അന്‍പതുവര്‍ഷത്തെ രാഷ്ട്രീയ സപര്യയായിരുന്നു.
അന്നും കെ.എം.മാണി ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞിരുന്നു. കോടതികള്‍ പോലും മാധ്യമങ്ങള്‍ വച്ചാഘോഷിച്ച ഈ സി.ഡി കഥകളില്‍ പെട്ടുപോയി. ബാര്‍ കോഴയില്‍ കരണം മറിഞ്ഞുവന്ന പുതിയ സി.ഡിയാണ് ഇപ്പോള്‍ ചര്‍ച്ച. മുന്‍പ് തെളിവില്ലാത്തിടത്ത് കൃതിമമായാണ് ഉണ്ടാക്കിയതെങ്കില്‍ കുറ്റകൃത്യത്തില്‍ കൈത്തെറ്റുപറ്റുന്നതുപോലെ സൃഷ്ടിക്കപ്പെട്ട സി.ഡിയിലെ മായ്ച്ചുകളഞ്ഞ ഭാഗം വായിച്ചെടുത്ത് സാങ്കേതിക വിദഗ്ധര്‍ ഇതേ ബാറുടമകളുടെ മറുഭാഗം കേള്‍പ്പിച്ചു.
വിശ്വസിക്കേണ്ട, എങ്കിലും കെ.എം.മാണിയുടെ കോഴ ആരോപണ അന്വേഷണത്തിന് വെളിച്ചം വീശിയത് ഇതേ സി.ഡിയായിരുന്നു. എങ്കില്‍ ഈ പുതിയ വെളിപ്പെടുത്തലുകളും ശക്തമായി അന്വേഷിക്കപ്പെടണം. ചിലപ്പോള്‍ ഒരു വലിയ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞേക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























