എറണാകുളം ലോ കോളേജിന് മുന്‍പില്‍ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം...
എറണാകുളം ലോ കോളേജിന് മുന്‍പില്‍ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. വാനിലെ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ കാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. കാര്‍ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യമെത്തിയത്. വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha