അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു.. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം
പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല.
അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന സ്വഭാവനടിയാണ് കമലാ കാമേഷ്. എണ്‍പതുകളില്‍ തമിഴ് സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നു.
വിഷു സംവിധാനം ചെയ്ത 'സംസാരം അതു ദിലിക്കും' എന്ന ചിത്രത്തിലെ 'ഗോദാവരി' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
അഞ്ഞൂറോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ 11 മലയാള സിനിമകളിലും വേഷമിട്ടു.
തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. ടെലിവിഷന്‍ പരിപാടികളിലും പരമ്പരകളിലും സജീവമായിരുന്നു. 1982-94 കാലത്താണ് ഇവര്‍ മലയാള സിനിമയില്‍ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha