Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...

18 JANUARY 2025 02:31 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് ഇപ്പോഴുള്ള മോഹം പഠിക്കണമെന്നാണ്. ശിക്ഷ വിധിക്കും മുമ്പ് തന്റെ ചേമ്പറിലേക്ക് ഗ്രീഷ്മയെ വിളിച്ചു വരുത്തി ജഡ്ജി നിലപാട് തിരക്കുകയായിരുന്നു. പതിവ് നടപടികളൊന്നും ഗ്രീഷ്മ പാലിച്ചില്ല. പകരം എഴുതി തയ്യാറാക്കിയ കത്താണ് നല്‍കിയത്. തനിക്ക് ഇനിയും പഠിക്കണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്. അതായത് പട്ടാളക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കാമുകനെ പ്രണയ ചതിയൊരുക്കി വിഷം കൊടുത്ത കൊന്ന കേസിലെ കുറ്റവാളിക്ക് ഇപ്പോഴും മനസ്സില്‍ ആഗ്രഹങ്ങള്‍ മാത്രം.

വധ ശിക്ഷ പോലും വിധിക്കാവുന്ന കേസിലാണ് പഠിക്കണമെന്ന ആഗ്രഹവുമായി പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജീവപര്യന്തമെന്ന ശിക്ഷയ്ക്കായി ഗ്രീഷ്മ വാദങ്ങളുമായി എത്തുന്നത്. ഗ്രീഷ്മയ്ക്ക് വധ ശിക്ഷ നല്‍കണമെന്നും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് ഷാരോണിന്റെ കൊലയെന്നും പ്രോസിക്യൂഷന് വേണ്ടി അഡ്വ വിനീത് കുമാര്‍ വാദിച്ചു. അന്തിമ വാദങ്ങളെല്ലാം പരിഗണിച്ച് ജഡ്ജി കേസില്‍ അന്തിമ വിധി പറയും.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിച്ചത്. ജീവനു തുല്യം ഗ്രീഷ്മയെ സ്‌നേഹിച്ച യുവാവിനെയാണ് കൊന്നത്. ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. ഉന്നത വിദ്യാഭ്യാസം നേടിയ യുവതി ആ അറിവ് വിനിയോഗിച്ചത് കൊലയ്ക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു.

ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.

11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചത്. കൊല്ലപ്പെട്ട ഷാരോണിനെ പരമാവധി അപമാനിക്കും വിധമായിരുന്നു വാദങ്ങള്‍. ഇതിനൊപ്പം സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് വധ ശിക്ഷ നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷാരോൺ. ഷാരോണിനെ ഗ്രീഷ്മ ജീവന് തുല്യമായി തന്നെയാണ് സ്നേഹിച്ചത്. പക്ഷെ ആ ഘട്ടത്തിൽ സ്വകാര്യ ദൃശ്യങ്ങൾ വച്ചുകൊണ്ടു ഷാരോൺ ബ്ലാക്ക്മെയിൽ ചെയ്തു. പല ഘട്ടത്തിലും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ശ്രമിച്ചത്. ഒരു സ്ത്രീയ്ക്ക് സഹിക്കാകുന്നതിന്റെ അപ്പുറം ഗ്രീഷ്മ സഹിച്ചു. ഉപദ്രവം സഹിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ അപശ്ചാത്തലമുണ്ട്.

മാത്രമല്ല, ആത്മഹത്യാപ്രേരണ പലപ്പോഴായി കാണിക്കുന്ന വ്യക്തിയാണ് ഈ ഗ്രീഷ്മ, സാഹചര്യ തെളിവുകൾ മാത്രമേ ഉള്ളു. അതുകൊണ്ടു ശിക്ഷയിൽ പരമാവധി ഇളവുകൾ നൽകണം എന്നാണ് ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസിൽ വിധി പറയുന്നത് മറ്റന്നാളാണ്‌. ഒരു തെളിവ് പോലും വിട്ടുപോയിട്ടില്ലെന്ന് ഡിവൈ എസ്പി പ്രതികരിച്ചു. ഷാരോൺ കേസിൽ നടന്നത് പഴുതടച്ച അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 minutes ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (19 minutes ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (44 minutes ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (59 minutes ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (1 hour ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (1 hour ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (1 hour ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (1 hour ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (1 hour ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (1 hour ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (1 hour ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (1 hour ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (1 hour ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (1 hour ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends