വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു:വീട്ടിലെ ജോലിക്കാരിയെ കാണാനില്ല

മാമ്പഴക്കരയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. ഒറ്റയ്ക്ക് താമസിക്കുന്ന 62 കാരിയായ കൃഷ്ണമ്മയെയാണ് കെട്ടിയിട്ട് മോഷണം നടത്തിയത്. ഇവര്‍ക്കൊപ്പം വീട്ടില്‍ ജോലിക്ക് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ ഇപ്പോള്‍ കാണാനില്ലെന്ന പരാതിയും ഉണ്ട്. കുറച്ചധികം നാളുകളായി വീട്ടില്‍ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്.
വീട്ടിലെത്തിയ നാലംഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മര്‍ദിക്കുകയും തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വര്‍ണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാര്‍ഡും കവര്‍ന്നശേഷം രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ആദ്യത്തെ അടിയില്‍ത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു.
മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്ന യുവതിയെ കാണാതായിട്ടുണ്ട്. ആക്രമണ ശേഷം ബോധം വന്ന കൃഷ്ണമ്മ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് ജോലിക്കു വന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha