പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു.. ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റി..ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ തെളിവെടുപ്പും മറ്റും പുരോഗമിക്കുന്നതിനിടെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു. അഫാന്റെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ ഷെമി 17 ദിവസങ്ങള്‍ക്കുശേഷമാണ് ബുധനാഴ്ച രാത്രിയോടെ ആശുപത്രിവിട്ടത്. വെഞ്ഞാറമൂട് കുറ്റിമൂടുള്ള സ്‌നേഹസ്പര്‍ശം കെയര്‍ഹോമിലേക്കാണ് ഷെമിയെ മാറ്റിയത്. ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്. അതുകൊണ്ടാണ് ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റിയത്.
പാങ്ങോടുള്ള ബന്ധുവീട്ടില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിതാബീവി, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. ആദ്യം ആക്രമിച്ച ഷെമി മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്കുശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.കിളിമാനൂര്‍ പോലീസ് കസ്റ്റഡിയിലായിരുന്ന അഫാനെ രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജയിലിലേക്കു മാറ്റിയിരിക്കയാണ്.
അതേസമയം ജീവിതത്തില്‍ താന്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് അഫാന്റെ പിതാവ് അബ്ദുള്‍ റഹീം വെളിപ്പെടുത്തിയത്. ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് , മകന്റെ പ്രവര്‍ത്തി കാരണം ബന്ധുക്കള്‍ക്കിടയില്‍ അടക്കം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്ന് റഹീം ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു.മകന്‍ അഫാന്‍ ഇതെല്ലാം ചെയ്തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി. തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് ഷെമി ഇപ്പോഴും. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്.
പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് പറഞ്ഞത് അദ്ദേഹം വ്യക്തമാക്കി.സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹിം പറയുന്നു. ജപ്തി ചെയ്യാന്‍ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പേപ്പര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്ന് ഷെമി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha