Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എനിക്ക് തെറ്റുപറ്റി; വാപ്പച്ചി എന്നെയും കൂടെ കൊണ്ടുപോകണേ...അഫാന്റെ കരച്ചില്‍

23 MARCH 2025 08:51 PM IST
മലയാളി വാര്‍ത്ത

അഫാനെക്കൊണ്ടുള്ള തലവേദന ഒഴിയാതെ പൂജപ്പുര ജയില്‍ അധികൃതര്‍. ഇതുവരെ ആത്മഹത്യാഭീഷണി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കളെ കാണണം തനിക്ക് തെറ്റുപറ്റി അവരോടൊപ്പം ജീവിക്കണമെന്ന വാശി. സെല്ലിലിരുന്ന് പിച്ചും പേയും പറയുകയും സെല്ലില്‍ കിടന്ന് കരച്ചിലും ബഹളവും. ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നത് കൊണ്ട് സെല്ലിന് പുറത്ത് പോലീസിനെ ഡ്യൂട്ടിക്ക് ഇട്ടിരുന്നു. സെല്ല് തുറന്നുവിട് സാറേ. എനിക്ക് വീട്ടില്‍ പോകണമെന്ന് സുരക്ഷയ്ക്ക് ഇട്ടിരിക്കുന്ന പോലീസിനോട് ആവര്‍ത്തിക്കുന്നു. ഉമ്മച്ചിയെ കാണമെന്ന വാശിയില്‍ നില്‍ക്കുന്ന അഫാനോട് പോലീസ് സൗമ്യമായിട്ടാണ് സംസാരിക്കുന്നത്.

അഫാനും റഹീമും നേര്‍ക്കുനേര്‍ കണ്ടിരുന്നു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പേള്‍ ചോദിച്ചത്. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ മറുപടി നല്‍കിയത്. റഹിം പോയതിന് ശേഷം അഫാനെ തിരികെ ജയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് വീട്ടിലേക്ക് പോകണം ഉമ്മച്ചിയെ കാണണം, മാതാപിതാക്കളുടെ കൂടെ കഴിയണം എന്നൊക്കെയുള്ള ആവശ്യം ഉയര്‍ന്നത്. എന്തിനാണ് ഇനി അവരേയും കൂടെ കൊല്ലാനോ എന്നാണ് പലരും ചോദിക്കുന്നത്. ഉമ്മച്ചിയെ കൊല്ലുമെന്ന് ജയില്‍ അധികൃതരോട് പലതവണ അഫാന്‍ പറഞ്ഞിട്ടുണ്ട്. റഹിം വന്ന് സംസാരിച്ചതോടെ അഫാന് മാനസാന്തരം ഉണ്ടായോ എന്ന ചോദ്യങ്ങളും ഉണ്ട്. എന്നാല്‍ ഇനിയൊരിക്കലും മകനെ കാണാന്‍ ആഗ്രഹമില്ലെന്ന് റഹിം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഷെമിക്ക് ഇപ്പോഴും മകനെ കാണണം എന്ന ആഗ്രഹം ഉണ്ട്. റഹിമിന്റെ ബന്ധുക്കള്‍ ആരും ഷെമിയെ കാണാന്‍ വരാറില്ല. എന്നാല്‍ ഷെമിയുടെ ചില ബന്ധുക്കള്‍ വരാറുണ്ട്. അവരും പറയുന്നത് ഇനിയൊരിക്കലും അഫാനെ കാണാന്‍ ഇടവരരുത്. ഷെമിയെ കാണാന്‍ അഫാനെ അനുവദിക്കില്ലെന്നുമാണ്.

അഞ്ച് പേരെ കൊന്നിട്ട് തെറ്റുപറ്റിയതാണ് എനിക്ക് മാനസാന്തരം ഉണ്ടായി. തിരികെ വീട്ടിലേക്ക് പോകണമെന്നൊക്കെ പറഞ്ഞാല്‍ സെല്ല് തുറന്ന് തരുമെന്ന് കരുതിയോ. കൃത്യമായ പ്ലാനിങ്ങോടെ അഫാന്‍ കൊലപ്പെടുത്തിയത് 5 പേരെയാണ് അല്ലാതെ പട്ടിക്കുഞ്ഞിനെയോ പൂച്ചക്കുഞ്ഞിനെയോ അല്ല. മൃഗങ്ങളെ കൊന്നാലും അഴിക്കുള്ളില്‍ കിടക്കണം അപ്പോഴാണ് 5 പേരെ തീര്‍ത്തിട്ട് വീട്ടില്‍ പോയി സുഖമായി കഴിയണമെന്ന ആവശ്യം. അഫാനെതിരെ അമ്മ മൊഴി കൊടുത്ത കാര്യമൊക്കെ റഹിം മകനോട് വ്യക്തമാക്കിയിട്ടുണ്ട്. അഫാസാനെ കൊന്നതിന് നിന്നോട് പൊറുക്കില്ലെന്നും റഹിം അഫാന്റെ മുഖത്ത് നോക്കി പറഞ്ഞു. ജയില്‍ ജീവിതം അഫാന് മടുത്തിട്ടുണ്ട്. വലിയ ധൂര്‍ത്ത് നടത്തി ജീവിച്ചയാളാണ് അഫാന്‍. അവന്‍ ഭക്ഷണം നന്നായി കഴിക്കും അതിന് വേണ്ടി ഒരുപാട് പൈസ ചെലവാക്കുമെന്ന് റഹിം തന്നെ മുന്‍പ് പറഞ്ഞിരുന്നല്ലോ. ജയില്‍ ഭക്ഷണം അഫാന് പറ്റുന്നില്ല. മാത്രമല്ല രാത്രികാലങ്ങളില്‍ കറങ്ങി നടന്നിരുന്ന ആളുമാണ് അഫാന്‍. സെല്ലിനുള്ളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ച് പൂട്ടി കിടക്കാന്‍ അഫാന് കഴിയില്ല. അതിന്റെ അസ്വസ്ഥതകള്‍ അഫാന്‍ വരും ദിവസങ്ങളിലും കാണിക്കും. അഫാനെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ ജയില്‍ അധികൃതര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ അഫാന്‍ അതിനോട് സഹകരിക്കുമോ എന്നതാണ് ചോദ്യം.

മാതാപിതാക്കളെ കാണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അഫാന്‍ ഇപ്പോള്‍ ഒതുങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇതിന് മുന്‍പ് അഫാന്‍ പോലീസിന് മുന്നില്‍ വലിയ ആവശ്യങ്ങളൊക്കെയാണ് നിരത്തിയിരുന്നത്. പൊറോട്ടയും ചിക്കും വേണം കിടക്കാന്‍ ബെഡ്ഡ് വേണം എന്നൊക്കെ. എന്നാല്‍ ഇപ്പോള്‍ അത്തരം പിടിവാശികളില്ല. അഫാന്‍ ജയിലില്‍ നല്ല നടപ്പാണെന്ന് അധികൃതര്‍. നിലവില്‍ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ആവശ്യം സെല്ല് തുറക്കണം തന്നെ വീട്ടിലേക്ക് കൊണ്ടുപോകണം എന്നതാണ്. അഫാനെ പാര്‍പ്പിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാന്‍ തന്നെയാണ് തീരുമാനം. നിലവില്‍ ജയിലില്‍ യു ടി ബ്ലോക്കിലാണ് അഫാന്‍ ഉള്ളത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു. പോലീസ് കസ്റ്റഡിയും ജയിലിലും നിരന്തരം ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആഹാരം കഴിക്കാതെ സെല്ലിന്റെ ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുകയും. ഇടയ്ക്കിടെ ഒച്ചത്തില്‍ ബഹളം വെക്കുകയും ചെയ്തിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നത് കൊണ്ട് പോലീസ് ഉറക്കമില്ലാതെ കാവലിരിക്കേണ്ട ഗതികേടായിരുന്നു. ജയിലിനുള്ളില്‍ക്കിടന്ന് എത്രയൊക്കെ വിളച്ചിലെടുത്താനും ഒന്നും വിലപ്പോകില്ലെന്ന് ബോധ്യപ്പെട്ടതോടെ അഫാന്‍ തന്നെ ഒതുങ്ങിയെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പൊലീസ് വാങ്ങി നല്‍കി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍കറി വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടിരുന്നു. രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകള്‍ നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവന്‍ അഫാന്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയില്‍ കിടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് സെല്ലില്‍ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നല്‍കി. അഞ്ചുപേരെ കൊന്നവന് പൊറോട്ടയും ചിക്കനും വാങ്ങി കൊടുക്കാന്‍ ക്യൂ നില്‍ക്കാന്‍ പോലീസിന് നാണമില്ലേ. കാക്കി ഊരിവെച്ച് ചെരക്കാന്‍ പൊയ്ക്കൂടെ എന്നൊക്കെയുള്ള രോഷത്തോടെയുള്ള കമന്റുകള്‍ വരെ മുന്‍പ് സോഷ്യല്‍മീഡിയയില്‍ വന്നിരുന്നല്ലോ. പണ്ടത്തെപ്പോലെ മൂന്നാം മുറ പ്രയോഗമൊന്നും നടക്കില്ലല്ലോ. പോലീസിന്റെ തൊപ്പി തെറിക്കും. ക്രിമിനലുകളുടെ ദേഹം നൊന്താല്‍ ചോദിക്കാന്‍ ഒരുകൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇറങ്ങും. പിന്നെ സെല്ലിലിട്ട് ഉരുട്ടിയെന്നെങ്ങാന്‍ അഫാന്‍ കോടതിയില്‍ പറഞ്ഞാല്‍ പോലീസ് മറുപടി പറയേണ്ടി വരും. 

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. തെളിവെടുപ്പും മൊഴിയെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്. വന്‍ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അഫാന്റെ മൊഴികളെ അമ്മ ഷെമിയും സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങി. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (10 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (31 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (49 minutes ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (1 hour ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (1 hour ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (1 hour ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (10 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (10 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (11 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (11 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (11 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (14 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (14 hours ago)

Malayali Vartha Recommends