വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്..മൊബൈൽ ഫോണിലെ വിവരങ്ങളുടെ രേഖകൾ കൂടി പൊലീസിന് ലഭിക്കാനുണ്ട്..

വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നിട്ട് ഇന്ന് ഒരു മാസം തികയും .കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് . കഴിഞ്ഞ മാസം 24 നു ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള . ഉറ്റ ബന്ധുക്കളെയും സുഹൃത്തിനെയും അടക്കം 5 പേരെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തി മാതാവ് ഷെമിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി അഫാൻ റിമാൻഡിലാണ് . വൈദ്യ പരിശോധനക്കായി അഫാന്റെ മാതാവ് ഷെമിയെ ഇന്ന് ആശുപത്രിയിൽ പ്രേവേശിപിപ്പിക്കും . മകന്റെ ആക്രമണത്തിൽ തലയിലും മുഖത്തുമേറ്റ ഗുരുതര പേരുകൾക്ക് ചികിത്സയിലാണ് സംസാര ശേഷി വീണ്ടെടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു .
അഫാന്റെയും മാതാവ് ഷെമിയുടെയും മൊബൈൽ ഫോണിലെ വിവരങ്ങളുടെ രേഖകൾ കൂടി പൊലീസിന് ലഭിക്കാനുണ്ട്. കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം സാമ്പത്തിക പ്രശ്നം മാത്രമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൈയിൽ ഒരുരൂപ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഷെമിയും. വൻ തുക കടം തീർക്കാൻ ഉണ്ടായിരുന്നപ്പോഴും അഫാൻ വലിയ തുകയുടെ ബൈക്ക് വാങ്ങിയിരുന്നു. കൂട്ടക്കൊല നടക്കുന്നതിന്റെ തലേദിവസവും അഫാൻ സുഹൃത്തിൽനിന്ന് 200 രൂപ കടം വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. അതേസമയം അഫാൻ മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം.
അവസാനഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ ജയിലിൽ എത്തിച്ചിരുന്നു.നേരത്തേ ആത്മഹത്യാ പ്രവണത കാണിച്ചിരുന്ന പ്രതി ഇപ്പോൾ ശാന്തനാണങ്കിലും പ്രത്യേക ബ്ലോക്കിൽ നിരീക്ഷണത്തിലാണ്. അഫാന്റെ പിതാവ് റഹീം പൊലീസ് സ്റ്റേഷനിൽ എത്തി അഫാനെ കണ്ടു എന്ന് ഓൺലൈൻ മാധ്യമങ്ങളിലടക്കം വരുന്ന വാർത്ത തെറ്റാണന്ന് വെഞ്ഞാറമൂട് സി ഐ അനൂപ് കൃഷ്ണ അറിയിച്ചു.അതിനിടെ തനിക്കെതിരെ വിവിധ സമൂഹ മാധ്യമങ്ങളിൽ വ്യജ വാർത്ത പ്രചരിക്കുന്നതായി അഫാന്റെ പിതാവ് അബ്‌ദുല്ല റഹീം ആരോപിച്ചു .
തന്നെയും അഫാനെയും പോലീസ് ഒരുമിച്ചിരുത്തി തെളിവെടുപ്പ് നദിയെന്നും അവിടെ വച്ച് താൻ പൊട്ടിക്കരഞ്ഞെന്നും അഫാനോട് സംസാരിച്ചെന്നുമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് റഹീം പറഞ്ഞു . തെളിവെടുപ്പ് ദിവസം അഫാനെ വാഹനത്തിൽ കൊണ്ട് പോകുന്നത് അകലെ നിന്നും കണ്ടിരുന്നു . എന്നാൽ ഇത് വരെ നേരിൽ കാണാൻ ശ്രമിച്ചിട്ടില്ല . വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബ്‌ദുൾ റഹീം പറഞ്ഞു . തെളിവെടുപ്പ് സമയത്തോ അല്ലാതെയോ അഫാനെയും അബ്‌ദുൾ റഹീമിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha