Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

അറസ്റ്റ് ഒഴിവാക്കന്‍ വീണാ വിജയന്‍ ഒളിവില്‍ പോകുമോ? സിഎംആര്‍എല്‍-എക്‌സാലോജിക് തട്ടിപ്പു കേസില്‍ വീണ വിജയന് ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം കുരുക്കു മുറുകുന്നു

15 APRIL 2025 02:49 PM IST
മലയാളി വാര്‍ത്ത

സിഎംആര്‍എല്‍-എക്‌സാലോജിക് തട്ടിപ്പു കേസില്‍ വീണ വിജയന് ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം കുരുക്കു മുറുകുന്നു. അറസ്റ്റ് ഒഴിവാക്കന്‍ വീണാ വിജയന്‍  ഒളിവില്‍ പോകുമോ എന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പുലര്‍ത്തുകയാണ്. വിദേശത്തേക്ക് പോകാനുള്ള നീക്കം തടയാന്‍ വിമാനത്താവളങ്ങളിലും നീരീക്ഷണമുണ്ടാകും. വീണ ഉള്‍പ്പെടുന്ന കേസില്‍ അടിയന്തിരമായി ഇടപെടാനുള്ള ഒരുക്കത്തിലാണ്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ  കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  കൈമാറാന്‍ ധാരണയായതും വീണയ്ക്ക് കുരുക്കായി മാറുന്നു. ഇനിയുള്ള ഏതു നിമിഷവും വീണ അകത്തുപോകും. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ സ്ഥോടനാത്മകമായ സാഹചര്യമാണ് സംജാതമാവുക.

സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണവിജയനും അവരുടെ സോഫ്റ്റ്വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണാ തായ്ക്കണ്ടിക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ വീണ വിജയന്‍, എക്‌സാലോജിക്ക് കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് അന്വേഷണ പരിധിയില്‍ ഉള്ളത്. ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടല്‍.
 

നിലവിലെ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സമര്‍പ്പിച്ച  കുറ്റപത്രത്തിന്റെ പകര്‍പ്പ് അടിയന്തിരമായി വേണമെന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കിയത് കോടതി അംഗീകരിച്ചതോടെ വീണയുടെ മേല്‍ പിടിമുറുകുകയാണ്.  ഇഡി കേസെടുത്താല്‍ അറസ്റ്റൊഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ വീണ തുടങ്ങിയിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാന്‍ വീണ ഒളിവില്‍ പോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആമേരിക്കയിലും ദുബായിയിലും പിണറായി കുടുംബത്തിന് വന്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണം മുന്‍പു തന്നെ ശക്തമാണ്.

അതിനിടെ വീണ എവിടെയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ കേന്ദ്ര ഏജന്‍സികളും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒളിവില്‍ പോയാലും കണ്ടെത്താനാണ് ഇത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് മുഖേനയാണ് കുറ്റപത്രത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മകള്‍ അറസ്റ്റിലായാല്‍ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം തുടരാനാവില്ലെന്നിരിക്കെ മുന്‍പൊരിക്കലും ഉണ്ടാകാത്ത രാഷ്ട്രീയ മ്മര്‍ദത്തിലേക്ക് നീങ്ങുകയാണ് സിപിഎം. വീണ അറസ്റ്റിലായാല്‍  എങ്ങനെ പ്രതിരോധിക്കണം എന്നതില്‍ പാര്‍ട്ടി ആലോചന തുടങ്ങിക്കഴിഞ്ഞു. കേസില്‍ പിണറായിയ്ക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന നിലപാട് ഉയര്‍ത്തി പിണറായിയെ രാജിയില്‍ നിന്ന് രക്ഷിക്കാനുള്ള നീക്കത്തിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ എന്തു മറുപടി പറയുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. കരിമണല്‍ കമ്പനിയില്‍ നിന്ന് കോഴ കിട്ടിയെന്നത് സമ്മതിച്ചാല്‍ തന്നെ തുക അമേരിക്കയില്‍ വിനിയോഗിച്ചതിന്റെ വിശദീകരണം പാര്‍ട്ടി നല്‍കേണ്ടിവരും.

എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെയുള്ള  അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സികളുടെ കൈവശമുണ്ട്. കരിമണല്‍ കമ്പനിക്ക് എന്തു സേവനമാണ് വീണ വിജയനും അവരുടെ കമ്പനിയും ചെയ്തു കൊടുത്തതെന്നതില്‍ വ്യക്തമായ ഉത്തരം വീണയ്ക്കും പാര്‍ട്ടിക്കും പിണറായി വിജയനും നല്‍കാനാകുന്നില്ല. പണം പറ്റിയെങ്കിലും സേവനം കൊടുത്തെന്നും നികുതി അടച്ചാണ് പണം പറ്റിയതെന്നുമൊക്കെയുള്ള അഴകൊഴമ്പന്‍ മറുപടിയാണ് പിണറായിയും ഗോവിന്ദനും നടത്തിക്കൊണ്ടിരിക്കുന്നത്.

തട്ടിപ്പുനടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്  കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കമ്പനികാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്  അന്വേഷണം ഏറ്റെടുത്തത്. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ തുടങ്ങി 13 പേരെ പ്രതി ചേര്‍ത്താണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. ചെളിനീക്കവും അനുബന്ധ ഗതാഗതച്ചെലവുകളുമെന്ന വ്യാജകണക്കുണ്ടാക്കി 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുള്‍പ്പെടെയാണ് ശശിധരന്‍ കര്‍ത്തയെ പ്രതിചേര്‍ത്തത്.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രത്തിനു നമ്പറിട്ട ശേഷം ഇതേ ഏജന്‍സിയുടെ  അഭിപ്രായം ആരാഞ്ഞിട്ടാവും പകര്‍പ്പ് ഇ.ഡിക്കു കൈമാറുക. രണ്ട് ഏജന്‍സികളും കേന്ദ്ര ഏജന്‍സികളായതിനാല്‍  ഇഡിക്ക് കുറ്റപത്രം നല്‍കുന്നതിനെ എസ് എഫ് ഐ ഒ എതിര്‍ക്കില്ലെന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ വീണ വിജയന് അഞ്ചു വര്‍ഷം മുതല്‍ എട്ടു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്ന് തീര്‍ച്ചയാണ്. സുപ്രീം കോടതിയില്‍ എഴുപത് തവണ മാറ്റിവച്ച  ലാവ്‌ലിന്‍ കേസ്  വലിച്ചിഴക്കുന്നതുപോലെ ഈ കേസില്‍ തരികിട പരിപാടികളൊന്നും നടക്കില്ലെന്നും വീണ അകത്തുപോകുമെന്നും ഏറെക്കുറെ തീര്‍ച്ചയാണ്. വീണാ വിജയന്റെ സ്വത്ത് കണ്ടു കെട്ടാനും സാധ്യതയുണ്ട്.  വീണയുടെ മാസപ്പടി കേസില്‍ അറസ്റ്റുണ്ടായാല്‍ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടിവരും.

  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമന്‍സ് അയച്ചത്. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയോട് എന്‍ഫോഴ്‌സ്‌മെന്റ് മുന്‍പാകെ ഹാജരാകാന്‍ പല തവണ  നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം തയാറാകുന്നില്ല. മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ വിജയനെ അടിയന്തിരമായി ചോദ്യം ചെയ്യാനുള്ള നീക്കം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (7 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (17 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (23 minutes ago)

ഇന്നും പരിശോധന നടത്തും  (31 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (36 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (41 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (41 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (50 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (51 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

Malayali Vartha Recommends