ദിവ്യ ജോണിയെ കൊലപാതകിയാക്കിയ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'... ഏറ്റവും ഒടുവിൽ സംഭവിച്ചത്....

കഴിഞ്ഞ ദിവസമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ ദിവ്യ ജോണിയെ ഭർതൃ ഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ.., എന്നയിരുന്നു അവരെക്കുറിച്ച് ആദ്യം നമ്മളറിഞ്ഞിരുന്നത്. ഒരിക്കൽ വെറുപ്പോടെ കണ്ട യുവതിയുടെ, ജീവിത കഥ കേട്ട് പിന്നീട് മലയാളികൾ സ്നേഹിച്ച് തുടങ്ങി. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന മാനസികാവസ്ഥയിലാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ദിവ്യ ഇല്ലാതാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ദിവ്യയുടെ മരണം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ഏറെ പ്രതീക്ഷകളുമായി താന്‍ തന്നെ തെരഞ്ഞെടുത്ത ഒരാള്‍ക്കൊപ്പമള്ള വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്തുള്ള ജീവിതമായിരുന്നില്ല ദിവ്യയെ കാത്തിരുന്നത്. വൈകാരികമായ ഒറ്റപ്പെടലും, അവഗണനയും ദിവ്യയെ പലവട്ടം മുറിപ്പെടുത്തി. ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും വീണ്ടും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെ കാത്തിരുന്നു. എന്നാല്‍ സിസേറിയന്റെ വേദനയോടെ തിരിച്ച് ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ എതിരേറ്റതും വീണ്ടും പഴയ അവഗണന തന്നെ.
ശാരീരികവും മാനസികവുമായ വേദനകളും, അതിനോട് ചുറ്റുപാടുകളില്‍ നിന്നുണ്ടായ തുടര്‍ച്ചയായ അവഗണനയും ദിവ്യയെ പതിയെ മനോരോഗിയാക്കി മാറ്റി. ജീവിതത്തോടുള്ള നിരാശയും അമര്‍ഷവും ആരോടാണ് കാണിക്കേണ്ടതെന്നോ, എവിടെയാണ് തീര്‍ക്കേണ്ടതെന്നോ പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അങ്ങനെ ആ ശപിക്കപ്പെട്ട ദിവസം സ്വന്തം കുഞ്ഞിനെ അവൾ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുന്നു. കുറെ വർഷങ്ങൾക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് അവൾ പുറംലോകത്തോട് പറഞ്ഞത്.
പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന പ്രത്യേക മാനസികാവസ്ഥയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാനസിക രോഗത്തിന് തുടർന്നും മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന ദിവ്യ പലപ്പോഴും ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്നു. അവളുടെ ദുരിത കഥ കേട്ടാണ് കണ്ണൂർ സ്വദേശിയായ യുവാവ് ദിവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കണ്ണൂർ ആലക്കോട്ടെ ഭർതൃവീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കിയിരിക്കുന്നു. എന്താണ് അതിന് കാരണം എന്ന് വ്യക്തമായിട്ടില്ല.
ഭര്‍ത്താവ് പി.എസ്.അജേഷ്മോന്റെ കോട്ടക്കടവിലെ പാട്ടരാക്കല്‍ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഏപ്രില്‍-12 ന് രാവിലെ 11.10 നാണ് ബെഡ്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് മായന്‍കോട് അങ്കണവാടിക്ക് സമീപത്തെ നന്ദവാനം വീട്ടില്‍ എന്‍.എസ്.ജോണിയുടെ മകളാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് അവള്‍ പുറംലോകത്തോട് പറഞ്ഞത്.
അവളുടെ ദുരിത കഥ കേട്ടാണ് അജേഷ്‌മോന്‍ ദിവ്യയെ വിവാഹം കഴിച്ചത്. ദിവ്യ വീണ്ടും ഗര്‍ഭിണിയായിരുന്നെന്ന് സൂചനയുണ്ട്. പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന പ്രത്യേക മാനസികാവസ്ഥയെ കുറിച്ച് ഈ അടുത്ത കാലങ്ങളില്‍ വളരെയധികം ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.
ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ ദിവ്യയുടെ നിരാശകളുടെ ഭാരം ആ കുഞ്ഞ് ഏറ്റവുവാങ്ങി. അത് എങ്ങനെ സംഭവിച്ചുവെന്ന് പോലും ദിവ്യക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ദിവ്യ ജോണിയുടെ ഈ ജീവിതകഥ മലയാളികള്‍ അറിയുന്നത്. താന്‍ കടന്നുപോന്ന മാനസികാവസ്ഥകളുടെ തീവ്രതയും അപ്പോഴും അനുഭവിക്കുന്ന വേദനകളുടെ ആഴവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദിവ്യ പാടുപെടുന്നത് ആ വീഡിയോയില്‍ വ്യക്തമായിരുന്നു....
https://www.facebook.com/Malayalivartha