Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?! വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ പ്രതികരിച്ച് ഇപി

19 APRIL 2025 05:23 PM IST
മലയാളി വാര്‍ത്ത

സഹന സമര മുറകൾ മിക്കതും പഴറ്റിയ വനിത സിപിഒ റാങ്ക് ഹോൾഡേയ്സിന് ഏറെ വേദന നൽകുന്ന ​ദിവസമായിരുന്നു ഇന്ന്. അവസാന നിമിഷമെങ്കിലും തങ്ങൾ പരി​ഗണിക്കപ്പെടുമെന്ന് കരുതി സമരം ചെയ്ത പെൺകുട്ടികൾക്ക് മുന്നിലുള്ള അവസാന ദിനമായിരുന്നു ഇന്നതെന്ന് പോലും സർക്കാർ ഓർത്തില്ലാ എന്നുള്ളതാണ് യാത്ഥാർത്ഥ്യം.

ഇന്ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനാൽ  സമരവും അവസാനിപ്പിച്ചു. സമരമവസാനിച്ചതിന് പിന്നാലെ സിപിഎം നേതാവ് ഇ.പി ജയരാജന്‍ ഉൾപ്പെടെയുള്ളവർ പ്രതികരണം നടത്തി രം​ഗത്തെത്തിയിട്ടുണ്ട്. 18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോയെന്നായിരുന്നു വിഷത്തിൽ ഇപി ജയരാജന്റെ നിലപാട്.

നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ ഏത് ഗവണ്‍മെന്റിനും നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ, എല്ലാ തൊഴില്‍ രഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂര്‍വ്വം പെരുമാറുന്ന ഗവണ്‍മെന്റാണ് ഇവിടെയുളളത് എന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിലടക്കം ഇപ്പോള്‍ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. അതിനാല്‍ 18 ദിവസത്തെ സമരം എന്തിന് നടത്തിയെന്ന് സിപിഒ ഉദ്യോഗാർഥികൾത്തന്നെ ആലോചിക്കണമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ഇതു തന്നെയാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിലും സംഭവിച്ചത്. ആശമാര്‍ക്ക് എല്ലാം കൂടി 13,000 രൂപ ലഭ്യമാകുന്ന സാഹചര്യമൊരുക്കി. ആശമാരെ തെറ്റായ കാര്യം ധരിപ്പിച്ച് അനാവശ്യമായി പ്രശ്‌നം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ഇക്കാര്യങ്ങളിലെല്ലാം ശരിയായിട്ടുള്ള ഒരു പൊതുനിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിയുന്നത്ര വേഗം ജോലികളില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആശമാരോട് അഭ്യര്‍ത്ഥിച്ചു.

അതേ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ സമരത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഇടത് മുന്നണി കൺവീനറും പികെ ശ്രീമതിയും പ്രതികരിച്ചത്. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു  ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻറെ നിലപാട്.

സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം. കഴിഞ്ഞ 18 ദിവസം വെയിലും മഴയും പ്രതികൂല കാലാവസ്ഥയും മാത്രമല്ല, സര്‍ക്കാരിന്റെയും സിപിഎം നേതാക്ക്ളുടെയും നിരന്തര പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നാണ് ഉദ്യോഗാർത്ഥികൾ മടങ്ങുന്നത് എന്നുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends