ഹമാസിന് ഐക്യദാര്‍ഢ്യം പഹല്‍ഗാമില്‍ ചോരവീണപ്പോള്‍ AKG സെന്റര്‍ ഉദ്ഘാടനം ; ശ്രീമതിക്ക് തെറിവിളി

ഹായ്..ഹായ്...പുതിയ എകെജി സെന്റര്‍ ഉദ്ഘാടിച്ചേയെന്ന് തുള്ളിച്ചാടി വന്ന പികെ ശ്രീമതിയെ പൂരത്തെറിവിളിച്ച് ഓടിച്ച് സോഷ്യല്‍മീഡിയ. പഹല്‍ഗാം ആക്രമണത്തില്‍ അനുശോചിച്ച് ഒരു വരി കുറിപ്പ് ശ്രീമതിയുടെ ഫേസ്ബുക്ക് പേജില്‍ ഇല്ല. കപ്പിത്താന്‍ ഉദ്ഘാടനം നടത്തുമ്പോള്‍ തൊട്ടടുത്ത് ഇളിച്ചോണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നു. രാജ്യം കണ്ണീര്‍പൊഴിച്ച് നില്‍ക്കുമ്പോള്‍ പുതിയെ കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്രിവെക്കാമായിരുന്നുവെന്ന പലകോണില്‍ നിന്ന് എന്തിനേറെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശബ്ദം ഉയര്‍ന്നിരുന്നു. എന്നാല്‍ പത്താമുദയം സൂര്യന്‍ ബലവാനായി അത്യുച്ചരാശിയില്‍ നില്‍ക്കുന്ന നല്ല നേരം നോക്കി തന്നെ ഉദ്ഘാടനം നടത്തണമെന്ന് കെ സൂര്യന്റെ പിടിവാശി. അതിന് തുള്ളിച്ചാടിയ ശ്രീമതി നിന്ന് തല്ലുകൊള്ളുകയാണ്. പഹല്‍ഗാം ആക്രമണത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ സിപിഎമ്മിന് കേരളത്തില്‍ ആഘോഷരാവായിരുന്നു. പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്തതിന്റെ സന്തോഷം. നേതാക്കളുടെയൊക്കെ ഫേസ്ബുക്കില്‍ നിറഞ്ഞതും ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍. പക്ഷെ സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈയ്യടിക്കണം...കാരണം അദ്ദേഹത്തിന്റെ പേജില്‍ എകെജി സെന്റര്‍ ഉദ്ഘാടനത്തിന്റെ ഒരു ചിത്രം ഇല്ല...അഭിനന്ദന കുറിപ്പില്ല..പകരം പഹല്‍ഗാം ആക്രമണത്തിന്റെ അനുശോചനം രേഖപ്പെടുത്തി കുറിപ്പ്.
ഉദ്ഘാടന ചിത്രം പങ്കുവെച്ച് ശ്രീമതി കുറിച്ചത് ഇങ്ങനെയാണ്...
സിപിഐഎം സംസ്ഥാനക്കമ്മിറ്റിയുടെ പുതിയ ഓഫീസ് ,എകെജി' സെന്റര്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോയില്‍ നേതാക്കന്മാരെല്ലാം ഡബിള്‍ ഹാപ്പി. ഇതും കൂടി കണ്ടിട്ടാണ് മലയാളിയുടെ നിയന്ത്രണം വിട്ടത്. ഇതൊക്കെ കേരളത്തില്‍ തന്നെയാണോ. അതോ പ്രത്യേക യൂണിവേഴ്‌സിലെങ്ങാനും ആണോയെന്ന് മലയാളി പൊട്ടിത്തെറിട്ടു. കൊല്ലത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കഫിയ അണിഞ്ഞ് നില്‍ക്കുന്ന സിപിഎം നേതാക്കളെ നമ്മള്‍ കണ്ടതാണ്. പക്ഷെ സ്വന്തം രാജ്യത്ത് ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പാര്‍ട്ടി ആപ്പീസിന്റെ ഉദ്ഘാടനം മാറ്റിവെച്ച് മാതൃക കാണിക്കാന്‍ കമ്മികള്‍ക്ക് മനസനുവദിച്ചില്ല. അതെങ്ങനാ പത്താമുദയം നല്ല നേരം ആ നേരത്ത് ഉദ്ഘാടനം നടന്നില്ലെങ്കില്‍ പിന്നെ സൂര്യന്‍ ബലവനാകുന്ന അടുത്ത പത്തമുദയം വരെ കാത്തിരിക്കണ്ടെ. പത്താമുദയത്തിന് ഉദ്ഘാടനം നടത്തിയാല്‍ അടുത്ത ഭരണം പിടിക്കാമെന്ന് പിണറായിയെ ആരെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്ന് പരിഹാസം.
ശ്രീമതിയുടെ തുള്ളിച്ചാട്ടത്തിന് മലയാളി ചില മറുപടികള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട് അതിങ്ങനെയാണ്.
സമ്മതിക്കണം ശ്രീമതി നിങ്ങളുടെ തൊലിക്കട്ടി. രാജ്യമൊന്നാകെ കശ്മീരില്‍ പതറി നില്‍ക്കുമ്പോള്‍ ഇതൊന്നും ഞങ്ങളെ ഏശുന്ന വിഷയമല്ലെന്ന നിങ്ങളുടെ നിലപാട് ഉണ്ടല്ലോ അത് നാശത്തിലേക്കുള്ള പോക്കാണ്. ഈ ഉദ്ഘാടനം മാറ്റിവെച്ച് രാജ്യത്തിനൊപ്പമെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജനം നിങ്ങളെ ജനകീയ പാര്‍ട്ടിയെന്ന് വിളിച്ചേനേ. ശ്രീമതി കശ്മീരിലെ ആക്രമണത്തില്‍ ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അവര്‍ക്കിതൊന്നും ബാധകമല്ല ഗാസയില്‍ ഇസ്രയേല്‍ പടക്കം പൊട്ടിച്ചാല്‍ കോഴിക്കോട് കടപ്പുറത്ത് ജനങ്ങളെ അണിനിരത്തും. പഹല്‍ഗാമില്‍ മരിച്ചത് കുറച്ച് ഹിന്ദുക്കള്‍ സിപിഎമ്മിന് വല്ല നഷ്ടവും ഉണ്ടോ. വിഷുവിന് പടക്കം പൊട്ടിച്ചാല്‍ കുലുങ്ങുന്ന ഓഫീസാണോ തുന്നല്‍ ടീച്ചറേ. തുടങ്ങി ശ്രീമതിക്ക് ഭേഷാ കൊടുത്തിട്ടുണ്ട് മലയാളികള്‍ ഒന്നടങ്കം.
മുഖ്യമന്ത്രി പിണറായി വിജയനും പൂരത്തെറിവിളി ആയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി നിരവധി കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ ആ ദുഖം വെറും പൊള്ളത്തരം ആയിരുന്നല്ലേയെന്ന് മലയാളി തന്നെ തിരിച്ച് ചോദിച്ചു. മുഖ്യന്റെയും അക്കൗണ്ടില്‍ പുതിയ കെട്ടിട ഉദ്ഘാടനവും ആര്‍ത്തുല്ലസിക്കുന്ന ചിത്രവും പ്രത്യക്ഷപ്പെട്ടതോടെ മലയാളി രോഷംകൊണ്ട് തിളച്ചു. മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ....
തൊഴിലാളികളുടെയും കര്‍ഷകരുടെയും നിസ്വവര്‍ഗ്ഗത്തിന്റെയും പ്രസ്ഥാനമായ സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം നിലവില്‍ വന്നിരിക്കുകയാണ്. മാറിയ കാലത്തിന്റെ ഭാവുകത്വത്തിനനുസരിച്ചു രൂപകല്‍പ്പന ചെയ്ത പുതിയ എകെജി സെന്റര്‍ വരുംനാളുകളിലെ പാര്‍ടിയുടെ മുന്നേറ്റത്തിന് ദിശാബോധം പകരുന്ന ഊര്‍ജ്ജസ്രോതസ്സായി മാറും. കേരളത്തിന്റെ വികസന ചരിത്രത്തിലെ പല പ്രധാന ഇടപെടലുകള്‍ക്കും തുടക്കം കുറിച്ചത് നിലവിലെ എകെജി സെന്ററില്‍ നിന്നാണ്. ജനകീയാസൂത്രണം, സാക്ഷരതാ യജ്ഞം പോലുള്ള വലിയ ആശയങ്ങളും കേരള പഠന കോണ്‍ഗ്രസ് പോലുള്ള ബൗദ്ധിക ഇടപെടലുകളും രൂപം കൊണ്ടതും ഇവിടെയാണ്. അത് പൂര്‍ണമായും പഠനഗവേഷണങ്ങള്‍ക്കായി മാറ്റിവെച്ചാണ് പുതിയ എകെജി സെന്റര്‍ നിലവില്‍ വന്നിരിക്കുന്നത്. പാര്‍ടിയുടെ ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയൊരു ആസ്ഥാനം. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി അഹോരാത്രം പ്രയത്‌നിച്ച സഖാക്കള്‍, എഞ്ചിനീയറിംഗ് വിഭാഗം, രൂപകല്‍പന ചെയ്തവര്‍, തൊഴിലാളികള്‍ തുടങ്ങിയ അസഖ്യം പേര്‍ക്ക് അഭിനനന്ദങ്ങള്‍. ഇതായിരുന്നു കുറിപ്പ്.
കമന്റ് ബോക്‌സില്‍ മലയാളി കയറി ഇറങ്ങി നിരങ്ങിയതോടെ സിപിഎം അിമുടി പ്രതിരോധത്തിലായി.
ഇന്ത്യ എന്ന നമ്മുടെ ഈ രാജ്യം ഒരു ഭീകരാക്രമണത്തില്‍ വിറച്ചു വിറങ്ങലിച്ച് വേദനിച്ചു നില്ക്കുമ്പോള്‍ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താന്‍ നാണമുണ്ടോ കമ്മ്യൂണിസ്റ്റുകാരാ? നിങ്ങള്‍ക്ക് നാണവും മാനവും ഉണ്ടാകില്ല എന്നറിയാം, ചോറിങ്ങും കൂറങ്ങും എന്ന് പണ്ടേ നിങ്ങള്‍ ചൈനയുടെ കാര്യത്തില്‍ തെളിയിച്ചിട്ടുള്ളത് ആണല്ലോ... ഇപ്പോഴിതാ വീണ്ടും. നിരായുധരായ മനുഷ്യരെ സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും നോക്കിനില്‍ക്കെ വെടിവെച്ചിട്ടത് കണ്ടുനില്‌ക്കേണ്ടി വന്ന മനുഷ്യന്റെ ചിത്രം ഒരു തവണയെങ്കിലും നോക്കിയ ഒരു മനുഷ്യനും ഈ ദിവസം ചിരിക്കാനോ, ആഘോഷിക്കാനോ കഴിയില്ല. ആ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി കൂടിയുണ്ട് എന്ന് നിങ്ങള്‍ മറന്നു പോയോ? ലോകം മുഴുവന്‍ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ദുഃഖം അറിയിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഒരു പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയ സിപിഎമ്മിനു നല്ല നമസ്‌കാരം... നിങ്ങള്‍ക്ക് രാജ്യസ്‌നേഹമോ മനുഷ്യത്വമോ ഇല്ലായെന്ന് അറിയാം, ഒരല്പം ഔചിത്യം പോലും ഇല്ലാതെ പോയല്ലോ!! നിങ്ങള്‍ക്ക് ഈ രാജ്യത്തോടും രാജ്യത്തെ മനുഷ്യരോടും എന്തെങ്കിലും കമ്മിറ്റ്‌മെന്റ് ഉണ്ടോ കമ്മ്യൂണിസ്റ്റുകാര?
രാജ്യം കണ്ണീരില്‍ ആയിരിക്കുമ്പോള്‍ ബിജയനും സംഘവും ആഘോഷ രാവില്‍ ആണ്‍! ഗാസയെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കാം!!
കഴിഞ്ഞ 9വര്‍ഷം കൊണ്ട് കേരളത്തില്‍ ആകെ വികസിച്ചത് AKG സെന്റര്‍ പിന്നെ മകളുടെ ബിസിനസ് യും... അണികള്‍ 3g
സഖാക്കളുടെ വിയര്‍പ്പിന്റെ മണമുള്ള ഓഫീസ്
9 വര്‍ഷം കൊണ്ട് 9 നില... കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷം ആകെ വികസിച്ചത് ഈ കെട്ടിടം ആണ്.
പാവപ്പെട്ടവര്‍ക്ക് വേണ്ടി ആണല്ലോന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനം.
പാവങ്ങള്‍ക്കു വേണ്ടി ഇത്രയും വലിയ കൊട്ടാരം പണിത സഖാവിനു അഭിവാദ്യങ്ങള്‍. ഈ മണിമാളികയുടെ ഫോട്ടോ എല്ലാ പാവപ്പെട്ട സഖാക്കളുടെയും പുരകളില്‍ തൂക്കി ഇടണം. കേരളത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ ഗുണം ഈ പാവങ്ങള്‍ എല്ലാ ദിവസവും നോക്കി സന്തോഷിക്കട്ടെ. പാവപ്പെട്ടവന്‍ ഗതി പിടിച്ചില്ലെങ്കിലും ഇതുപോലൊരു വന്‍ ആധുനിക സൗധം ഉണ്ടാക്കാന്‍ മറ്റു ഏതു പാര്‍ട്ടിക്കു കഴിഞ്ഞു. നമുക്കു അതില്‍ അഭിമാനിക്കാം. നമ്മുടെ കണ്ണിലെ ഉണ്ണികളായ നേതാക്കളായ സഖാക്കള്‍ക്കു താമസിക്കാന്‍ ഒരു മണിമാളിക എന്ന സ്വപ്നം ഇതാ സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട നേതാക്കളുടെ ക്ഷേമം ഓരോ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തമാണു. അതു കൊണ്ടാണ് ഈ മണിമാളിക പണിയാന്‍ പ്രചോദനമായതു. പാര്‍ട്ടിയുടെ ഉന്നമനത്തില്‍ അത്യധികം സന്തോഷിക്കുന്നു. ലാല്‍ സലാം സഖാവെ മുന്നോട്ടു മുന്നോട്ടു മുന്നോട്ടു...
ഇങ്ങനെ മുഖ്യമന്ത്രിയുടെ കരണംപുകയുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ.
ഒമ്പതുനിലകളിലായി 60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസ്, വാര്‍ത്താസമ്മേളനത്തിന് പ്രത്യേകം ഹാള്‍, സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ കോണ്‍ഫറന്‍സ് റൂം, സെക്രട്ടറിയറ്റംഗങ്ങള്‍ക്കും പിബി അംഗങ്ങള്‍ക്കും പ്രത്യേകം ഓഫീസ്, താമസ സൗകര്യം, വിസിറ്റേഴ്‌സ് റൂം, സെല്ലാര്‍ പാര്‍ക്കിങ്... ഇങ്ങനെ വിശാലതയിലേക്ക് മിഴി തുറക്കുകയാണ് പാര്‍ട്ടി ആസ്ഥാന കേന്ദ്രം. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ 2022 ഫെബ്രുവരിയിലാണ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പുതിയ മന്ദിരത്തിലേക്ക് പാര്‍ട്ടിപ്രവര്‍ത്തനം മാറ്റുന്നതോടെ പഴയ എ.കെ.ജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രമായി തുടരും.
പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഒഴിവുള്ള ദിവസം നോക്കിയാണ് ഏപ്രില്‍ 23ന് ഉദ്ഘാടനം നിശ്ചയിച്ചത്. 'എല്ലാ ദിവസവും പരിപാടികളാണ്. ഇന്നലെ വയനാട് ഉണ്ടായിരുന്നു, നാളെ പത്തനംതിട്ടയില്‍ പരിപാടിയുണ്ട്. എല്ലാവരുടെയും സൗകര്യം നോക്കിയാണ് ഇന്നത്തെ ദിവസം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. പഞ്ചാംഗം നോക്കിയാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കി. അത്തരത്തിലുള്ളവരുടെ ഗവേഷണ ബുദ്ധിക്ക് മുന്നില്‍ നീണ്ട ഒരു നമസ്‌കാരം നമുക്ക് കൊടുക്കാം' മുഖ്യമന്ത്രി പറഞ്ഞു. അത്തരം കാര്യങ്ങള്‍ ഒന്നും ഏശുന്ന പാര്‍ട്ടിയല്ല ഇത്. അതെങ്കിലും അവര്‍ മനസ്സിലാക്കണമായിരുന്നു. സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത് പുതുമയുള്ള കാര്യമല്ല. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആക്രമണം നേരിടുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha