മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

പതിവുപോലെ ആഘോഷങ്ങളില്ലാതെ.... മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകള്‍ അറിയിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസിലെത്തി ആശംസ നേര്‍ന്നു.
പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍ കടന്നുപോകുന്നത്. സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകള്‍ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തും. ഉച്ചയ്ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha