കാമവെറിയൻ കൊച്ചച്ചന്റെ ചിത്രം പുറത്ത്..! പക്ഷേ...! രാത്രിൽ കൊച്ചച്ഛന്റെ നെഞ്ചിൽ കിടത്തി ഉറക്കി മണിക്കൂറിനുള്ളിൽ

അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസ്സുകാരിയുടെ പീഡനത്തിലെ വില്ലനെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത് കുട്ടി മരിക്കുന്നതിന്റെ തലേദിവസം വീട്ടില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന പോലീസ് അന്വേഷണം. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മുത്തച്ഛനൊപ്പമായിരുന്നു പിതാവ്. കുട്ടി അന്ന് ഉറങ്ങിയത് കൊച്ചച്ഛനൊപ്പം. ഇതോടെ ആ ശരീരത്തിലെ മുറിവുകള്‍ക്ക് അയാള്‍ക്ക് മറുപടി പറയേണ്ടി വന്നു. മറ്റക്കുഴിയിലെ പെണ്‍കുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ അമ്മയെ റിമാന്‍ഡ് ചെയ്യാന്‍ ചെങ്ങമനാട് സ്റ്റേഷനില്‍ നിന്നു കൊണ്ടുപോയതിനു ശേഷമാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങള്‍ പൊലീസ് അറിഞ്ഞത്. ഇതോടെ അമ്മയെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണു കേസിനു വഴിത്തിരിവുണ്ടാക്കിയ അറസ്റ്റിലേക്ക് നീങ്ങിയത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസും അടുത്ത ബന്ധുക്കളെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞുമായി അടുത്ത് ഇടപഴകിയവരെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും നിരീക്ഷിച്ചു. കുഞ്ഞ് താമസിച്ചിരുന്ന ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കു പുറമേ കുട്ടിയുടെ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്മാരാണ് അവിടെ താമസിച്ചിരുന്നത്. ഇതില്‍ കുട്ടിയെ എന്നും അടുത്ത് കിടത്തിയുറക്കിയ കൊച്ചച്ഛന്‍ വില്ലനാണെന്ന പോലീസ് അതിവേഗം തിരിച്ചറിഞ്ഞു. പോക്‌സോയാണ് കേസ്. ഈ കേസ് അന്വേഷിക്കുന്നത് പുത്തന്‍കുരിശ് പോലീസും. അതിനിര്‍ണ്ണായക ഇടപെടലും നിരീക്ഷണവുമാണ് പുത്തന്‍കുരിശിലെ പോലീസ് നടത്തിയത്.
പീഡനക്കേസുകളില്‍ ഇരകളുടെ വിവരങ്ങള്‍ പുറത്തു വരുന്നതൊന്നും പറയാന്‍ പാടില്ലെന്നാണ് നിയമം. ഇതു കാരണം പല നരാധമന്മാരും രക്ഷപ്പെടാറുണ്ട്. എന്നാല്‍ നിയമം അറിയുന്ന മനോരമ പത്രം തന്നെ ഇത് ലംഘിക്കുകയാണ്. അവര്‍ അറസ്റ്റിലായ കൊച്ചച്ഛന്റെ ചിത്രം സഹിതമാണ് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. അറസ്റ്റിലായ ആളിന്റെ പേരും നല്‍കി. മറ്റൊരു മാധ്യമവും ഈ ധൈര്യം കാണിക്കുന്നില്ല. പോക്‌സോ കേസുണ്ടാകാനുള്ള സാധ്യത മുന്നിലുള്ളതിനാല്‍ മനോരമ നല്‍കിയത് പോലെ പേരും പടവും കൊടുക്കാന്‍ ഞങ്ങൾക്ക് പോലും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മനോരമയിലെ ഇന്നത്തെ വാര്‍ത്ത വലിയ നിയമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഏതായാലും മനോരമയിലൂടെ ആ പടവും പേരും മലയാളി അറിയുകയാണ്.
https://www.facebook.com/Malayalivartha