വീട്ടുവരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സങ്കടക്കാഴ്ചയായി... നാദാപുരം വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയില്‍ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്. വളയം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ചെട്ട്യാംവീട്ടില്‍ നിധീഷ് (34) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരനായ നിധീഷിന് സംസാരശേഷിയും കേള്‍വിശക്തിയുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വരാന്തയില്‍ കിടക്കുന്ന നിലയില്‍ കണ്ട നിധീഷിനെ വീട്ടുകാര്‍ ഉടന്‍ തന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.
പരേതനായ കുമാരന്റെയും സതിയുടെയും മകനാണ്. സഹോദരങ്ങള്‍: അഭിനന്ദ്, അരുണിമ. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha