Widgets Magazine
18
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...


സ്ത്രീകളെ വലയിലാക്കി കൊന്നൊടുക്കുന്ന ‘സൈക്കോ’ സെബാസ്‌റ്റ്യൻ; ജെയ്‌നമ്മ വധത്തിൽ കൃത്യമായ തെളിവ്, മറ്റ് തിരോധാനങ്ങളിലും സംശയം!


നാലുവർഷം കാഷായം ധരിച്ച് സ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്‌സോ കേസ് പ്രതി ഒടുവിൽ കുടുങ്ങി... കേസിൽ റിമാൻഡിൽക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു..


യമുന നദിയിൽ ജലനിരപ്പ് വീണ്ടും അപകടകരമാംവിധം ഉയർന്നു...പഴയ റെയിൽവേ പാലത്തിൽ രാവിലെ 7 മണിയോടെ ജലനിരപ്പ് 204.80 മീറ്ററായി..ഡൽഹിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


ഇറാനിൽ നിന്നോ, ഹൂത്തികളിൽ നിന്നോ, ഏത് നിമിഷവും മിസൈൽ ആക്രമണം;ഐഡിഎഫ് പ്രതിരോധ സംവിധാനങ്ങളുടെ ഉത്പാദനം ഇരട്ടിപ്പിച്ചു...

ഉപ്പാ കണ്ണ് തുറക്ക്,മോളോട് സംസാരിക്ക്, ഉപ്പ കൊണ്ട് വരുന്ന മിഠായി കാത്തിരുന്ന പൊന്നുമോളുടെ മുമ്പിലേക്ക് ഉപ്പയുടെ ജീവനറ്റ ശരീരം

18 AUGUST 2025 04:13 PM IST
മലയാളി വാര്‍ത്ത

വിറക് പോറ്റി കുടുംബം പോറ്റിയ ഉമ്മയെ തട്ടിത്തെറിപ്പിച്ച് പോയ വാഹനം.. അന്ന് എല്ലാമെല്ലാമായിരുന്ന ഉമ്മയുടെ ജീവൻ നഷ്ടമായി. പത്ത് വർഷങ്ങൾക്ക് മുമ്പ് റോഡരികിലേക്ക് മറിഞ്ഞ് വീണ മരണപ്പെട്ട ഉമ്മയുടെ ഓർമ്മകൾ തീരാവേദനയായി കൊണ്ട് നടക്കുന്ന ഷാഫിയുടേയും ജീവൻ സമാനമായ വിഥി തട്ടിയെടുത്തിരിക്കുന്നു.

ഭാര്യയേയും പെങ്ങളേയും പെൺമക്കളേയും അനാഥമാക്കി ഷാഫി മടങ്ങുകയാണ്. ഏറെ വേദനയോടെയാണ് ഇന്ന് ജനറൽ ആശുപത്രിക്ക് മുന്നിൽ ഷാഫിയുടെ മൃത​ദേഹം പൊതുദർശനത്തിന് വച്ചത്. അവൻ ഞങ്ങളിലൊരാളായിരുന്നില്ലേ,, എന്ന് ചോദിച്ച് കൂടെ ജോലിചെയ്തിരുന്ന ഓട്ടോ ഡ്രൈവർന്മാർ കരയുന്നത് കാണുമ്പോൾ ഹൃദയമുള്ളവരുടെ മനസ്സ് വേദനിക്കാതിരിക്കില്ല.

കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരിൽ ഒരാളായ ഷാഫി മരണപ്പെട്ടത്. ജനറൽ ആശുപത്രിക്ക് മുന്നിലെ സ്‌റ്റാൻഡിൽ ഓട്ടോഡ്രൈവറായ ചുള്ളിമാനൂർ വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (42) ഇന്നലെ വൈകിട്ട് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ 10ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാഫിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.

തലയിലെ പരിക്ക് ഗുരുതരമായതിനാൽ ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് മൾട്ടി സ്‌പെഷ്യാലിറ്റി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു ഷാഫി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെ നില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണമ്മൂല സ്വദേശി സുരേന്ദ്രനെ കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. മുട്ടത്തറ സ്വദേശി ശിവപ്രിയയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലം ശാസ്‌താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കൽ എസ്‌.പി ഫോർട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിംഗ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

പരിക്കേറ്റ മൂവരും മെഡിക്കൽകോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അമ്മാവൻ അനന്തരവനെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ കാലമർത്തിയതായിരുന്നു അപകടത്തിന് ഇടയാക്കിയത്. KL- 43 B 6638 ഷെവർലെ ബീറ്റ് കാറാണ് അപകടമുണ്ടാക്കിയത്. വട്ടിയൂർക്കാവ് വലിയവിള കവിതഭവനിൽ എ.കെ വിഷ്ണുനാഥാണ് കാർ ഓടിച്ചിരുന്നത്. അമ്മാവൻ വിജയനാണ് ഡ്രൈവിംഗ് പരിശീലനം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം  (20 minutes ago)

കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു  (42 minutes ago)

സമൂഹത്തിൽ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും നല്ല ചികിത്സ ലഭിക്കുക: ഡോക്ടർ വന്ദനയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കുടുംബം; സ്മരണയ്ക്കായി നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.  (56 minutes ago)

എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

സംവിധായകന്‍ നിസാര്‍ അബ്ദുള്‍ ഖാദര്‍ അന്തരിച്ചു  (1 hour ago)

India-exports-diesel വർഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യം:  (1 hour ago)

KERALA POLICE കള്ളസ്വാമിയെ കുടുക്കിയ കഥ ഇങ്ങനെ  (1 hour ago)

സ്ത്രീകളെ വലയിലാക്കി കൊന്നൊടുക്കുന്ന ‘സൈക്കോ’ സെബാസ്‌റ്റ്യൻ; ജെയ്‌നമ്മ വധത്തിൽ കൃത്യമായ തെളിവ്, മറ്റ് തിരോധാനങ്ങളിലും സംശയം!  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്  (1 hour ago)

DELHI മുന്നറിയിപ്പ്  (1 hour ago)

ഇറാനിൽ നിന്നോ, ഹൂത്തികളിൽ നിന്നോ, ഏത് നിമിഷവും മിസൈൽ ആക്രമണം;ഐഡിഎഫ് പ്രതിരോധ സംവിധാനങ്ങളുടെ ഉത്പാദനം ഇരട്ടിപ്പിച്ചു...  (1 hour ago)

താളം തെറ്റുന്ന പോലീസ് സിസ്റ്റം  (2 hours ago)

Poop suitcase’ ‘ആരോഗ്യ രഹസ്യങ്ങൾ’ മറച്ചു  (2 hours ago)

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞ് വന്‍ ഗതാഗത കുരുക്ക്  (2 hours ago)

ജനറൽ ആശുപത്രിക്ക് മുന്നിലെ അപകടം: പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഷാഫിയുടെ അവസാനമണിക്കൂറുകൾ  (2 hours ago)

Malayali Vartha Recommends