സംവിധായകന്‍ നിസാര്‍ അബ്ദുള്‍ ഖാദര്‍ അന്തരിച്ചു

സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ ഖാദര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു അദ്ദേഹത്തിന്. കരള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് നിസാര്‍. സംസ്‌കാരം നാളെ ചങ്ങനാശേരി പഴയ പള്ളി കബര്‍സ്ഥാനില്‍ നടക്കും.
1994 മുതല്‍ മലയാളം സിനിമയില്‍ സജീവമായ നിസാര്‍ 27 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ 'സുദിനം' ആണ് ആദ്യ ചിത്രം. ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍, ഓട്ടോബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍, കളേഴ്‌സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 2023ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാന ചിത്രം.
https://www.facebook.com/Malayalivartha