സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞ് വന്‍ ഗതാഗത കുരുക്ക്

കൊച്ചിന്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍ നിന്ന് കൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മര്‍ മറിഞ്ഞ് അപകടം. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞാണ് കൂറ്റന്‍ ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് വീണത്. ബ്രഹ്മപുരത്ത് നിന്ന് കളമശ്ശേരിയിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
ട്രാന്‍സ്‌ഫോര്‍മര്‍ റോഡിന്റെ മദ്ധ്യഭാഗത്ത് വീണതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ രൂപപ്പെട്ടത്. ഏറെ നേരം വാഹനങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനും പൊലീസും അഗ്‌നിരക്ഷാസേനയും സംയുക്തമായി ശ്രമിക്കുകയാണ്.
https://www.facebook.com/Malayalivartha