നിമിഷപ്രിയ വല്ലാത്തൊരവസ്ഥയില്‍... കാന്തപുരത്തിനെതിരെ കടുപ്പിച്ച് തലാലിന്റെ സഹോദരന്‍, നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ രൂക്ഷ വിമര്‍ശനം; ഇനി ചെയ്യേണ്ടത് സര്‍ക്കാരെ കാന്തപുരം

നിമിഷപ്രിയ വിഷയത്തില്‍ കേരളത്തിലെ ഓരോ ചലനവും യമന്‍ പൗരനായ തലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി എങ്ങനെ അറിയുന്നു. അദ്ദേഹത്തിന് മലയാളം അറിയില്ല. അപ്പോള്‍ മലയാളം അറിയുന്ന ഏതോ മലയാളികള്‍ പാരവയ്പ്പുമായി തലാലിന്റെ കൂടെ ഉണ്ടോ എന്നാണ് സംശയം.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. തങ്ങളുടെ ഭാഗം തീര്‍ന്നു എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി പറയുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാളും പരിരക്ഷിക്കപ്പെട്ടതാണെന്നും കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം നിര്‍ത്തണമെന്നും തലാലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.
നേരത്തെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെയും അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തുവന്നിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായ വാദങ്ങള്‍ തെളിയിക്കാന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി നേരത്തെ രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി, പ്രോസിക്യൂട്ടര്‍ക്ക് കത്തും നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും ഉറച്ച നിലപാടാണെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താ മഹദിക്കൊപ്പമുള്ള അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണി ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി അഭിഭാഷകന്‍ അവകാശപ്പെട്ടു. അബ്ദുല്‍ ഫത്താ മഹദിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. നേരത്തെ, അബ്ദുല്‍ ഫത്താ മഹദിന് മാത്രമാണ് വധശിക്ഷയില്‍ ഉറച്ച നിലപാട് ഉള്ളതെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. ഈ സാഹചര്യത്തില്‍, വധശിക്ഷ റദ്ദാക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് തലാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍ അംഗമെന്ന പേര് വാദിച്ചവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ പ്രചാരണങ്ങള്‍ക്കിടയില്‍ അബ്ദുല്‍ ഫത്താ മഹദിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. തലാലിന്റെ കുടുംബം വധശിക്ഷയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കുടുംബം തയ്യാറല്ലെന്ന നിലപാടാണ് ഫത്താഹി അറിയിച്ചിട്ടുള്ളത്.
യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തന്റെ ഇടപെടല്‍ പൂര്‍ത്തിയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മാനവികത മുന്‍നിര്‍ത്തിയാണ്. ഇടപെടല്‍ നടത്തിയ സമയത്ത് ഓരോ വിവരങ്ങളും സര്‍ക്കാരുമായി പങ്കുവച്ചിരുന്നെന്നും ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും രിസാല അപ്ഡേറ്റിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം വ്യക്തമാക്കുന്നു.
'യെമനിലെ പണ്ഡിതന്‍മാരുമായി തനിക്ക് ബന്ധമുണ്ട്. അവര്‍ പറഞ്ഞാല്‍ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ കേള്‍ക്കുമെന്ന ധാരണയുണ്ട്. പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട് ഇസ്ലാം മതത്തില്‍. നിമിഷ പ്രിയയ്ക്ക് മാപ്പ് കൊടുക്കുമോ എന്നറിയാന്‍ യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. അവര്‍ ജഡ്ജിമാരോട് അടക്കം സംസാരിച്ചു. ഈ കേസില്‍ എന്താണ് താത്പര്യം എന്ന് അവര്‍ ചോദിച്ചിരുന്നു. താന്‍ പറയുന്ന മാനവിക പ്രത്യക്ഷത്തില്‍ പ്രകടമാക്കി കാണിച്ചു കൊടുക്കുന്നത് നന്നായിരിക്കും എന്ന മറുപടിയില്‍ ആണ് അവര്‍ ഇടപെടലിന് തയ്യാറായത്. ഇതിന് പിന്നാലെ ആദ്യം വധശിക്ഷ ഒരു ദിവസത്തേക്കു നീട്ടി. പിന്നീട് റദ്ദ് ചെയ്തു. ഞങ്ങളുടെ പണി അതോടെ കഴിഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍തലത്തില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'' എന്നും കാന്തപുരം അറിയിച്ചു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങള്‍ തെളിയിക്കാന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ നിമിഷ പ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായാണ് കാന്തപുരം എ പി അബൂബക്ക4 മുസ്ലിയാ4 രംഗത്തെത്തിയത്. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി4വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റെയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക4 മുസ്ലിയാ4 പറഞ്ഞിരുന്നു.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി ഇന്നലെയും രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി, പ്രോസിക്യൂട്ടര്‍ക്ക് കത്തും നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു.
2017 ജൂലൈ 25 ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
അതേസമയം ചര്‍ച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്നും കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. പണം പല വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി കുടുംബത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണ്. മാതാപിതാക്കള്‍ക്കുള്ളത് വ്യത്യസ്തമായ നിലപാട്. കേന്ദ്രസര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്ക4 മുസ്ലിയാ4 രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നി4വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയ കേസിലെ ഇടപെടലുകള്‍ വിശദമാക്കി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. യെമനിലെ പണ്ഡിതന്മാരുമായി നല്ല ബന്ധമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. ഇടപെടല്‍ നടത്തിയ സമയത്ത് ഓരോ അപ്‌ഡേറ്റും സര്‍ക്കാറുമായി പങ്കുവച്ചിരുന്നെന്നും ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
'യെമനിലെ പണ്ഡിതന്‍മാരും ഞാനുമായി നല്ല ബന്ധമുണ്ട്. അവര്‍ പറഞ്ഞാല്‍ കക്ഷികള്‍ കേള്‍ക്കുമെന്ന ധാരണയുണ്ട്. ഇസ്‌ലാം മതത്തില്‍ പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട്. മാപ്പ് കൊടുക്കുമോ എന്നറിയാന്‍ യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. അവര്‍ ജഡ്ജിമാരോട് അടക്കം സംസാരിച്ചു' എന്നാണ് കാന്തപുരം രിസാല അപ്ഡേറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
'ഈ കേസില്‍ എന്താണ് പ്രത്യേക ഉദ്ദേശമെന്ന് യെമനില്‍ നിന്നും ചോദിച്ചു. മാനവികത പ്രസംഗിക്കുന്നവരാണ് ഞങ്ങള്‍. അത് പ്രത്യക്ഷത്തില്‍ പ്രകടമാക്കി കാണിച്ചു കൊടുക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും. ഈ മറുപടിയിലാണ് അവര്‍ തയ്യാറായത്. മറ്റുള്ള മതക്കാരെ ഹനിക്കുകയോ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്യാത്തവരാണ്.. അതാണ് ഇസ്‌ലാം നിയമം. മനുഷ്യത്വം മാത്രം നോക്കി. മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നു എന്ന് ലോകത്തിന് പഠിപ്പിക്കാന്‍ വേണ്ടിയാണിത്' എന്നും കാന്തപുരം വിശദീകരിച്ചു.
ഞങ്ങള്‍ സര്‍ക്കാറിനോട് യോജിച്ചു കൊണ്ടു തന്നെയാണ് പ്രവര്‍ത്തിച്ചത്. ഓരോ ദിവസവും സര്‍ക്കാറിനോട് സംസാരിച്ചു. സര്‍ക്കാറിനെയോ ആരെയെങ്കിലും മറികടന്നു കൊണ്ടോ ഒന്നും ചെയ്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ആദ്യം വധശിക്ഷ ഒരു ദിവസത്തേക്ക് നീട്ടി. പിന്നീട് റദ്ദ് ചെയ്തു. ഞങ്ങളുടെ പണി അതോടെ കഴിഞ്ഞു. ഇനി സര്‍ക്കാരാണ് വേണ്ടതൊക്കെ ചെയ്യേണ്ടത്. അത് ചെയ്യുമെന്നാണ് വിശ്വാസം എന്നും കാന്തപുരം പറഞ്ഞു.
2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്‌ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുന്നയാളാണ് തലാല്‍ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
"
https://www.facebook.com/Malayalivartha