കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി....

ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജനുവരിയിലാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ് വിചാരണയ്ക്ക് വേണ്ടി കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചത്.
കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളിയായ കിര്‍മാണി മനോജും മറ്റൊരു കൊലക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടാളികള്‍. തവനൂര്‍ ജയിലില്‍ നിന്ന് ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആവശ്യത്തിനാണ് കൊടി സുനിയെ കഴിഞ്ഞ ജനുവരിയില്‍ കണ്ണൂരിലേക്ക് മാറ്റിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേരത്തെ ലഭിച്ചു പോന്നിരുന്ന സൗകര്യങ്ങള്‍ വീണ്ടും ഉപയോഗിച്ചാണ് ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത്.
കണ്ണൂര്‍ ജയിലിലെ അനുകൂല സാഹചര്യം തവനൂരില്‍ കൊടി സുനിക്ക് കിട്ടില്ലെന്നാണ് അനുമാനമുള്ളത്.
"
https://www.facebook.com/Malayalivartha