ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം നാളെ തെളിവെടുപ്പ് ആരംഭിക്കും...

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ജയിലില്‍ സന്ദര്‍ശനം നടത്തുന്നത്.
മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി്. ജസ്റ്റിസ് സി. എന്‍. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാന്‍ നിയോഗിച്ചത്. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അര്‍ധരാത്രി ജയില്‍ക്കമ്പി മുറിച്ച ഗോവിന്ദച്ചാമി ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ലെന്നും കരുതപ്പെടുന്നു. എന്നാല്‍ ജയില്‍ ചാടി മണിക്കൂറുകള്‍ മാത്രമാണ് ഗോവിന്ദച്ചാമിക്ക് പുറത്തു കഴിയാനായത് അതിനിടയില്‍ പിടിക്കപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha























