കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 74,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് 74,200 രൂപയിലും ഒരു ഗ്രാമിന് 9275 രൂപയിലുമാണ് വ്യാപാരം . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
സ്വാതന്ത്ര്യദിനത്തില്‍ പവന് വില 74240 രൂപയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 16ന് പവന്‍ വില 40 രൂപ കുറഞ്ഞ് 74200 രൂപയിലേക്ക് താഴ്ന്ന നിലയിലേക്ക് പോയി. ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തി. ഒമ്പതാം തീയതി മുതല്‍ വില കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്.
അതേസമയം ചിങ്ങമാസത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ഏറെ ആശ്വാസമാണ്. കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായി സൂചനകളുണ്ട്.
https://www.facebook.com/Malayalivartha