പിണറായി പോലീസിന് കുരുക്ക്,4 ലക്ഷം കട്ടവൻ കപ്പലിൽ തന്നെയെന്ന്,കള്ളൻ അറിയാതെ വച്ച ആ തെളിവ്

പോലീസിന്റെ നിരീക്ഷണ വലയത്തിലുള്ള പൂജപ്പുര ജയിൽ ക്യാന്റീനിലെ 4 ലക്ഷം രൂപ മോഷണം പോയ സംഭവം. അന്വേഷണം തുടരുകയാണ്. പോലീസ് സംവിധാനങ്ങൾ പാടെ താളം തെറ്റുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായാണ് സംഭവത്തെ ജനങ്ങൾ വിലിയിരുത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊടും കുറ്റവാളിയായ
ഗോവിന്ദച്ചാമി ജയിൽ ചാടിയത് പോലീസ് സംവിധാനങ്ങൾക്ക് വലിയ അഭിമാനക്ഷതമായിരുന്നു ഉണ്ടാക്കിയത്. അതിനൊപ്പമാണ് ഇപ്പോൾ പുതിയ സംഭവം. പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണമെന്ന് റിപ്പോർട്ട്. 4 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. മോഷണം നടന്നത് ഇന്നലെയാണ്.
മോഷണത്തിന് പിന്നിൽ തടവുകാരായ മുൻ ജീവനക്കാരാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട് . കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. കഫറ്റീരിയ പ്രവർത്തിക്കുന്നത് പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മറുവശത്ത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽമാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജനുവരിയിലാണ് ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്‌ക്കുവേണ്ടി കൊടി സുനിയെ തവനൂരിൽ നിന്ന് കണ്ണൂരിലെത്തിച്ചത്.
കൊടി സുനിയും സംഘവും കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വിൽപ്പനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ കിർമാണി മനോജും മറ്റൊരു വധക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടാളികൾ. തവനൂർ ജയിലിൽ നിന്ന് ന്യൂമാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്‌ക്കായാണ് കൊടി സുനിയെ ജനുവരിയിൽ കണ്ണൂരിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നേരത്തേ ലഭിച്ചുപോന്നിരുന്ന സൗകര്യങ്ങൾ വീണ്ടും ഉപയോഗിച്ചാണ് ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത്.
ഫോൺ ഉപയോഗിക്കാനുള്ള സൗകര്യം ഉൾപ്പെടെ ലഭിക്കുന്നുവെന്ന പരാതി ശരിവയ്‌ക്കുന്നതാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ട്. കണ്ണൂർ ജയിലിലെ അനുകൂല സാഹചര്യം തവനൂരിൽ കൊടി സുനിക്ക് കിട്ടില്ലെന്നാണ് കരുതുന്നത്. പരസ്യ മദ്യപാനം പുറത്തായതിന് ശേഷം ന്യൂമാഹി ഇരട്ടക്കൊലക്കേസിന്റെ അന്തിമവാദം നടക്കുന്ന തലശേരി കോടതിയിൽ കൊടി സുനിയെ കൊണ്ടുവന്നിട്ടില്ല. മുഹമ്മദ് ഷാഫി, കൊടി സുനി എന്നിവരെ ഓൺലൈനിലാണ് ഇരുത്തുന്നത്. അതിനാൽ, ജയിൽ മാറ്റം ഉണ്ടായാലും വിചാരണയ്‌ക്ക് തടസമുണ്ടാകില്ല. വയനാട്ടിൽ പരോളിൽ കഴിയവെ വ്യവസ്ഥകൾ ലംഘിച്ച കൊടി സുനി കർണാടകയിലേക്ക് പോയത് ലഹരി ഇടപാടിലനാണോ എന്ന കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha