ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ പിണറായി വിജയനെയും സിപിഎം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൈപൊള്ളി പിണറായി സര്‍ക്കാര്‍. ഇറങ്ങി വാടോ കാട്ടുകള്ളാ...അയ്യപ്പനെ വിറ്റ പരനാറിയെന്നും കേട്ടാലറയ്ക്കുന്ന പുളിച്ച തെറിവിളിച്ചും പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി. സെക്രട്ടേറിയറ്റ് വളഞ്ഞ് ഇരച്ചുകയറി പ്രതിഷേധക്കാര്‍. കൊള്ളയുടെ നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ആ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ സര്‍ക്കാരിന് നെഞ്ചിടിപ്പ് കൂടുന്നു. ഇരട്ടച്ചങ്ക് പോയിട്ട് ഓട്ടച്ചങ്ക് പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. നിനക്കൊന്നും വിശ്വാസമില്ല പക്ഷെ ദൈവത്തിന്റെ സമ്പത്ത് കൈയ്യിട്ട് നക്കണമല്ലേയെന്ന് ചോദിച്ചാണ് സെക്രട്ടറിയേറ്റിന് പുറത്ത് യുദ്ധം നടക്കുന്നത്. സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്ന് തെളിഞ്ഞിരുന്നു. ബെല്ലാരിയിലെ ഗോവര്‍ദ്ദന്റെ ജ്വല്ലറിയില്‍ നിന്ന് ഇത് കണ്ടെടുത്തിരുന്നു. ഈ വാര്‍ത്തകള്‍ പുറത്തായതും സമരത്തിന്റെ മുഖമാറുകയും പ്രതിഷേധം യുദ്ധക്കളമായ് മാറിയതും.
കഴിഞ്ഞദിവസം രാത്രിമുതല്‍ ബിജെപി രാപകല്‍ സമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും കനത്ത മഴയിലും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സമരം. സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി സമരം ആളിക്കത്തിക്കുന്നു. മഴപെയ്തിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല റോഡിലൂടെ ഒരു വാഹനം പോലും കടത്തിവിടുന്നില്ല. മന്ത്രിമാരും മറ്റും സെക്രട്ടേറിയറ്റിന്റെ പിന്‍വാതിലിലൂടെയാണ് പുറത്തേക്ക് പോകുന്നത്. മുഖ്യമന്ത്രിയും പിന്നാമ്പുറത്തൂടെ ഇറങ്ങിയോടുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ആശവര്‍ക്കാര്‍മാര്‍ സമരം കത്തിച്ചു പിണറായിയെ പ്രാകിക്കൊണ്ടാണ് അവര്‍ സമരം നടത്തിയത്. അതിന്റെ ക്ഷീണം തീരും മുന്‍പ് അടുത്ത സമരവേലിയേറ്റവും പിണറായിക്ക് തെറിവിളിയും. സെക്രട്ടേറിയറ്റ് പരിസരത്തേക്ക് ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ലോകത്തിലെ ആദ്യത്തെ സര്‍ക്കാര്‍ പിണാറായി സര്‍ക്കാരാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് പറഞ്ഞു. ഈ സര്‍ക്കാര്‍ രാജിവച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചു. പോറ്റിയെ ഉപയോഗിച്ചാണ് പിണാറായി സര്‍ക്കാര്‍ സ്വര്‍ണ മോഷണം നടത്തിയത്. സ്വര്‍ണമെന്നത് മുഖ്യമന്ത്രിയുടെ ദൗര്‍ബല്യമാണ്. പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ പിണറായി വിജയനെയും സിപിഎം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോഴത്തെ അന്വേഷണം തന്ത്രിമാരിലേക്കാണ് പോകുന്നതെന്നും തന്ത്രിമാരല്ല, മന്ത്രിമാരാണ് സ്വര്‍ണം കട്ടതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി അന്വേഷിപ്പിക്കണമെന്നും എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തരമായി സി.എ.ജി. ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിശ്വാസം സംരക്ഷിക്കുമെന്നാണ് ആഗോള അയ്യപ്പ സംഗമവേദിയില്‍ പിണറായി വായ്ത്താളം അടിച്ചത്. ഇങ്ങനെയാണോ വിശ്വാസം സംരക്ഷിക്കുന്നതെന്ന് ബിജെപിയുടെ ചോദ്യം. വിശ്വാസികളെ പച്ചയ്ക്ക് വഞ്ചിക്കുകയാണ് ഈ സര്‍ക്കാര്‍. അയ്യപ്പന്റെ മുതല് കൊള്ളയടിക്കപ്പെട്ടത് 2018-19 കാലത്താണ്. സുപ്രീംകോടതി വിധി നടപ്പാക്കാനെന്നും പറഞ്ഞ് കണ്ട പെണ്ണുങ്ങളെ അവിടെ കയറ്റിയതും. ശബരിമല യുദ്ധക്കളമാക്കിയതും എന്തിന് വേണ്ടിയായിരുന്നു. അതിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നൂവെന്നാണ് ബിജെപി ആരോപിക്കുന്നത്. അയ്യനെ കൊള്ളയടിക്കാന്‍ യുവതി പ്രവേശനം മറയാക്കി ഈ സര്‍ക്കാരെന്ന് വലിയ ബോംബാണ് ബിജെപി പൊട്ടിച്ചിരിക്കുന്നത്. വന്‍ കൊള്ളയ്ക്ക് കളമൊരുക്കിയ ആ കാഞ്ഞബുദ്ധി പിണറായി വിജയന്റെ തലയില്‍ അല്ലാതെ മറ്റാരുടെ തലയില്‍ ഉദിക്കാനാണെന്നും ബിജെപി തുറന്നടിക്കുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുന്‍ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയില്‍ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വി മുരളീധരന്‍ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രന്‍ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന്റെ തുടക്കത്തില്‍ ബിജെപി നനഞ്ഞ പടക്കം പോലെ ഇരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഇരച്ചിറങ്ങിയിരിക്കുന്നത് കേന്ദ്രത്തില്‍ നിന്ന് വന്ന മുന്നറിയിപ്പോടെയാണ്. ശബരിമല സമരം കത്തിച്ചോളാന്‍ കേന്ദ്ര ബിജെപി ഉത്തരവിട്ടിരിക്കുന്നത്. വീണ്ടും ശബരിമല ആയുധമാക്കുകയാണ് ബിെജപി. അല്ലാതെ വിശ്വാസം സംരക്ഷിക്കാനുള്ള സമരം അല്ല ഇത്. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ശബരിമല വെച്ച് എറിഞ്ഞുനോക്കുകയാണ്. ഈ കൊള്ളയില്‍ ഉള്‍പ്പെട്ട സകലരേയും തൂക്കണം. അത് എത്ര വലിയ ഇന്ദ്രനും ചന്ദ്രനും ആാലും പൊക്കിയിരിക്കണം. അഥിന് സത്യസന്ധമായ അന്വേഷണമാണ് ആവശ്യം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ് നടക്കുന്നുണ്ട്. പിന്നെ ബി ജെപിയും പിണറായി വിജയനും തമ്മിലുള്ള ഡീലിങ്‌സ് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാത്തതല്ല. തൂക്കി അകത്തിടാനായിരുന്നെങ്കില്‍ മകനേയും മകളേയും അച്ഛനേയും ഉള്‍പ്പെടെ തൂക്കാനുള്ള വകുപ്പ് മോദിയുടെ മേശപ്പുറത്തുണ്ട്. പക്ഷെ അഥൊന്ന് അനക്കുന്ന് പോലുമില്ല മോദി. അതിന്റെ അര്‍ത്ഥം പിണറായി മോദി കൂട്ടുകെട്ടാണ്. കേരളത്തിലെ വിശ്വാസികളോടാണ് പറയാനുള്ളത്. വിശ്വാസം സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരുടേയും കൂട്ടുപിടിക്കരുത്. ഇവരുടെ ആരുടേയും ഉദ്ദേശം വിശ്വാസം സംരക്ഷികല്ലല്ല മുതലെടുപ്പ് മാത്രമാണ്. ശബരിമല വെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഇവരെല്ലാം. സാക്ഷാല്‍ അയ്യപ്പനാണ് കള്ളന്മാരെ പൊക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് നിങ്ങളുടെ വിശ്വാസം അതേപോലെ സംഭവിക്കട്ടെ. ഒരു കാട്ടുകള്ളന്മാരേയും വെറുതെ വിടരുത്.
https://www.facebook.com/Malayalivartha


























