ശബരിമല കൊള്ള : പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലേക്ക്? യുവതികളെ കയറ്റിയ മഹാൻ...

ഒടുവിൽ സ്വർണ കൊള്ള കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനിലേക്ക് തിരിയുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിലേക്കാണ് അന്വേഷണമെത്തുന്നത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ മുൻകൈയെടുത്തതിന് എൻ.വാസുവിനെതിരെ അന്നത്തെ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടിസ്ഥാനമാക്കിയ തുടരന്വേഷണമാണ് , ദേവസ്വം ബോര്‍ഡിലെ പഴയ സി പി എമ്മുകാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്‌കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി.
രേഖകളില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ലെന്നും അന്ന് ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നുമാണ് സുധീഷ്‌കുമാറിന്റെ മറുപടി എന്ന് അറിയുന്നു.
സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്കു കൈമാറിയത് ദേവസ്വം ബോര്‍ഡില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല. നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണം പൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വിശദാംശങ്ങളും സുധീഷ്‌കുമാര്‍ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചു.
അന്നത്തെ ദേവസ്വം ഭരണാധികാരികളിലേക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളും. സുധീഷ്‌കുമാറിന്റെ മൊഴി വിശകലനം ചെയ്യാനും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൊഴി ശരിവെക്കുന്ന മുറയ്ക്ക് ഉന്നതരെയും ചോദ്യംചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇവരും പ്രതിയാകാനും അറസ്റ്റിനും സാധ്യതയുണ്ട്. സുധീഷ് കുമാർ അന്നത്തെ കമ്മീഷണറും പിന്നീട് പ്രസിഡന്റുമായ എൻ.വാസുവിന്റെ വിശ്വസ്തൻ എന്നാണ് അറിയപ്പെടുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡിലായി.. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി സുധീഷ് കുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു.
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.. ഇതു ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഢാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിനു തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തുവെന്നാണ് സുധീഷ് കുമാറിന് എതിരെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് തന്റെ തീരുമാനമായിരുന്നില്ലെന്നാണ് സുധീഷ് കുമാർ പറയുന്നത്.
മഹസറുകളിലും വെറും ചെമ്പ് തകിടുകൾ എന്നാണ് സുധീഷ് കുമാർ രേഖപ്പെടുത്തിയത്. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണo കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു.
എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സ്ഥാനം ഒഴിഞ്ഞത് അന്നത്തെ പ്രസിഡന്റ് പത്മകുമാറുമായി തെറ്റിയാണ്.യുവതീ പ്രവേശന കാലത്താണ് വാസു കമ്മീഷണറായത്.
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി തുടരാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നാണ് എൻ.വാസു അന്ന് പറഞ്ഞത്. അങ്ങനെയാണ് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറുമായി കൊമ്പുകോര്‍ത്ത എന്‍ വാസു സ്ഥാനമൊഴിഞ്ഞത്.
നിയമന കാലാവധി അവസാനിച്ചിരിക്കെ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി എന്‍ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു
കമ്മീഷണറുടെ ചുമതലയൊഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിന് വിഷമമുണ്ടാക്കുന്ന പല കാര്യങ്ങളും സംഭവിച്ചതിനാല്‍ തുടരാന്‍ ആഗ്രഹമില്ല. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വലിയ കാര്യമായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമന കാലാവധി അവസാനിച്ചിരിക്കെ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി എന്‍ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളി. പദവിയില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ലെന്നും വാസു വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എന്‍ വാസുവിനെ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ചുമതലകള്‍ നിറവേറ്റുന്നതിനായി ദേവസ്വം അഡീഷണല്‍ സെക്രട്ടറി എം ഹര്‍ഷന് ഹൈക്കോടതി താല്‍ക്കാലിക ചുമതല നല്‍കി. എന്‍ വാസുവിന്റെ കാലാവധി 2018 ജനുവരിയില്‍ അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ആവശ്യമനുസരിച്ച് ആറാഴ്ച കൂടി നീട്ടി നല്‍കി. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. പുതിയ നിയമനം നടക്കുന്നത് വരെ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാസുവിനെ ഇനി കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.
ശബരിമല യുവതീ പ്രവേശന വിധിയുടെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാടിനെ ചൊല്ലി ബോര്‍ഡില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും എന്‍ വാസുവുമായുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയും ഇരുവരും പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരുന്നത് വരെയെത്തി സാഹചര്യങ്ങള്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞത് താനറിയാതെയാണെന്ന് പത്മകുമാര്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കമ്മീഷ്ണറോട് പ്രസിഡന്റ് വിശദീകരണം ചോദിച്ചു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും അത് നിഷേധിച്ചു. അതേസമയം ശബരിമല വിഷയത്തില്‍ ബോര്‍ഡ് പ്രസിഡന്റിന്റെ പരസ്യ പ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് എന്‍ വാസു വ്യക്തമാക്കിയിരുന്നു. തനിക്കുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും വാസു പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ ഇത് സംബന്ധിച്ച് സ്വരച്ചേര്‍ച്ചകള്‍ നിലനിന്നിരുന്നു.
2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന റിപ്പോർട്ട് തയാറാക്കിയപ്പോൾ സുധീഷ്കുമാറിനായിരുന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ട ചുമതല. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്നു മുരാരി ബാബു. സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ രണ്ട് ഉദ്യോഗസ്ഥരും താൽപര്യമെടുത്തു എന്നാണ് പൊലീസ് പറയുന്നത്. സ്വർണപാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവർത്തനങ്ങളിൽ സജീവമാണ്. സുധീഷിനെക്കുറിച്ച് നാട്ടിൽ ആർക്കും മോശം അഭിപ്രായമില്ല. എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്ന ആളാണ്. സാധാരണ രീതിയിൽ പണികഴിപ്പിച്ച ഇരുനിലവീടാണുള്ളത്. മകൻ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു.
പ്രത്യേക അന്വേഷണ സംഘമാണ് മണ്ണടിയിലെ വീട്ടിലെത്തിയത്. സിവിൽ ഡ്രസിലാണ് ഉദ്യോഗസ്ഥരെത്തിയത്. തിരിച്ചറിയൽ കാർഡ് കാണിച്ചശേഷം കസ്റ്റഡിയിൽ എടുക്കുകയാണെന്ന് അറിയിച്ചു. തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നു വീട്ടുകാരോടു പറഞ്ഞു. രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. ഇന്നലെ രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും സ്പോൺസർ എന്ന നിലയിലാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദ്വാരപാലക ശില്പം സ്വർണംപൂശിയത് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം സ്വർണം ഉപയോഗിച്ചാണെന്നും എൻ. വാസു പറഞ്ഞു. ബാക്കിയുള്ള സ്വർണം പോറ്റിക്ക് എന്തും ചെയ്യാൻ അവകാശമുണ്ടല്ലോ എന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സംശയിക്കേണ്ട യാതൊരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇ-മെയിൽ തനിക്ക് ലഭിച്ചിരുന്നു. ശില്പങ്ങളിൽ പൂശിയ സ്വർണം ബാക്കിയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ. സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അഭ്യർഥിച്ചായിരുന്നു സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
നിർധനയായ യുവതിയുടെ വിവാഹത്തിന് ബാക്കിവന്ന സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ഇത് സംബന്ധിച്ച് വിലയേറിയ അഭിപ്രായം തരണമെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ വന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല. ഇ-മെയിൽ ലഭിച്ചപ്പോൾ തിരുവാഭരണം കമ്മിഷണറുടേയും എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുമതി വാങ്ങണമെന്ന് മറുപടി നൽകി. 2019- ഡിസംബറിലായിരുന്നു മെയിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മെയിൽ കിട്ടുന്ന സമയത്ത് ഈ വിഷയങ്ങൾ ഒന്നും ഇല്ല. ദേവസ്വം ബോർഡിന്റെ സ്വർണം അപഹരിച്ചതായിട്ട് ഒരു ആരോപണവും ഇല്ല. തൂക്കത്തിൽ വന്ന വ്യത്യാസം ഒക്കെ ഈ അടുത്തുണ്ടായതാണ്. അന്ന് ഇത്തരം ഒരു വിഷയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലക ശില്പം സ്വർണം പൂശിയത് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം സ്വർണം ഉപയോഗിച്ചാണെന്നും എൻ. വാസു പറഞ്ഞു. ബാക്കിയുള്ള സ്വർണം പോറ്റിക്ക് എന്തും ചെയ്യാൻ അവകാശമുണ്ടല്ലോ എന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു.
സ്വന്തം സ്വർണം ദ്വാരപാലക ശില്പങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ കരാർ. സ്വന്തമായി കുറേ സ്വർണം ശേഖരിച്ച് ശില്പങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബാക്കി സ്വർണം അയാളുടെ കൈയിൽ ഉണ്ടെങ്കിൽ അത് അയാളുടെ വകയാണ്. ദേവസ്വത്തിന്റെ വകയല്ല. അയാൾ സംഭരിച്ച സ്വർണത്തിൽ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതാണ് അത്. അത് ദേവസ്വം ബോർഡിന്റേതല്ലെന്ന് എൻ. വാസു പറഞ്ഞു.
ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും തനിക്ക് ഒളിച്ചുവെക്കേണ്ടതില്ല. സുതാര്യമായ നടപടികൾ മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നിലവിലെ പശ്ചാത്തലത്തിലാണ് ഇതെല്ലാം സംശയത്തിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ ചെമ്പുപാളികളായിരുന്നോ അതോ സ്വർണമായിരുന്നോ എന്ന ചോദ്യത്തിന്; തന്റെ നോട്ടത്തിലുള്ള കാര്യമേ തനിക്ക് അറിയൂ എന്നും കൂടുതൽ അതിനെപ്പറ്റി ആലോചിക്കുകയോ പരിശോധിക്കുകയോ ചെയ്യേണ്ട കാര്യം അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡും സർക്കാരും സദുദ്ദേശ്യത്തോടെ നടത്തിയ പരിപാടിയാണെന്നും താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2019ൽ ശബരിമല ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം കമീഷണറും മുൻ പ്രസിഡന്‍റുമായിരുന്ന എൻ. വാസുവിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്.. വാസു ദേവസ്വം കമീഷണറായിരുന്ന കാലത്താണ് കട്ടിളപ്പടിയിലെ സ്വർണപാളികളെ ചെമ്പുപ്പാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചതെന്നും ഇക്കാര്യത്തിൽ വാസുവിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണപാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ ദേവസ്വം ബോർഡ് മുൻ അഡ്മിനിട്രേറ്റീവ് ഓഫിസർ മുരാരി ബാബു നടത്തിയ അതേ ക്രിമിനൽ കുറ്റമാണ് കട്ടിളയിലെ കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ.വാസു ദേവസ്വം കമീഷണറായിരിക്കെ ചെയ്തത്. സ്വർണ തട്ടിപ്പിൽ വാസുവിന്‍റെ സഹായം സംബന്ധിച്ച് ഇടനിലക്കാരനായ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് കേസിൽ പ്രതിയായ വാസുവിന്‍റെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് വിവരം.
കട്ടിള ശബരിമലയിൽ നിന്ന് കൊണ്ടുപോകുന്ന സമയത്ത് താൻ കമീഷണര്‍ ആയിരുന്നില്ലെന്നും ദേവസ്വം കമീഷണര്‍ക്ക് തിരുവാഭരണവുമായി യാതൊരു ബന്ധവുമില്ലെന്നും വാസു പറഞ്ഞു. സാധനങ്ങള്‍ കൊടുത്തുവിടുന്നതില്‍ ദേവസ്വം കമീഷണർക്ക് യാതൊരു റോളുമില്ല. ഈ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്തു സഹിതം ബോര്‍ഡിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. തുടര്‍നടപടികള്‍ എടുക്കേണ്ടത് തിരുവാഭരണം കമീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് -അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ പിണറായി സർക്കാരിന് അനുകൂലമായി നിലപാട് എടുക്കാൻ ചുമതലപ്പെടുത്തിയത് എൻ.വാസുവിനെയാണ്..
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരും ദേവസ്വം കമ്മീഷണർ എൻ. വാസുവും ഡൽഹിയിൽ പോയത്. ഇക്കാര്യം ദേവസ്വം പ്രസിഡന്റ് പത്മകുമാർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് പരസ്യ വിമർശനം നടത്തിയത് മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രകോപിപ്പിച്ചു.
ഇക്കാലത്ത് പത്മകുമാറും മുഖ്യമന്ത്രിയും തമ്മിൽ നേരിട്ട് സംസാരിക്കാറ് പോലുമുണ്ടായിരുന്നില്ല.. സർക്കാർ നിലപാടിനെ പത്മകുമാർ തള്ളിയതാണ് കാരണം.ശബരിമല വിഷയം പിണറായിയുടെ പ്രസ്റ്റീജ് വിഷയമാണെന്ന് കടകംപള്ളി ഉൾപ്പെടെയുള്ളവർ പത്മകുമാറിനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് മനസുകൊണ്ട് അക്കാര്യം അംഗീകരിക്കാനായില്ല. രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം രാജിക്കൊരുങ്ങി. അപ്രകാരം ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവരുമെന്ന കൃത്യമായ സന്ദേശം കോടിയേരി നൽകിയിരുന്നു. പിണറായിയെ ധിക്കരിച്ച് രാജിവച്ചാൽ പാർട്ടി അംഗത്വം തന്നെ ഇല്ലാതാകുമെന്ന ഉപദേശത്തെ തുടർന്നാണ് അദ്ദേഹം രാജിയിൽ നിന്നും പിൻവാങ്ങിയത്.
പത്മകുമാറിന് ബോർഡിൽ ഒരു റോളുമുണ്ടായിരുന്നില്ല.. കമ്മീഷണർ വാസുവിനോട് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പത്മകുമാറുമായി വാസു കൂടികാഴ്ച പോലും നടത്താറുണ്ടായിരുന്നില്ല.. ഇങ്ങനെയൊക്കെയുള്ള വാസുവാണ് ഇപ്പോൾ അറസ്റ്റിന്റെ വക്കിലെത്തിയത്.
https://www.facebook.com/Malayalivartha

























