Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സ്ഥാപനങ്ങള്‍ കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നത് അഴിമതി കുറയ്ക്കാന്‍ സഹായിക്കും: ഹര്‍ഷിത അട്ടല്ലൂരി: ആര്‍ജിസിബി വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണ പ്രഭാഷണം സംഘടിപ്പിച്ചു...

03 NOVEMBER 2025 05:17 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുന്നതും കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നതും അഴിമതി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുന്നതോടെ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ചെറുപ്പക്കാര്‍ സ്വാഭാവികമായും ആ വഴി തെരഞ്ഞെടുക്കുമെന്നും അവര്‍ പറഞ്ഞു. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) സംഘടിപ്പിച്ച വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം 2025-നോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പൊതുഭരണത്തില്‍ സമഗ്രത, സുതാര്യത, ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ സംരംഭത്തിന്‍റെ ഭാഗമാണ് വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതി കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയും അതിനായി നിരന്തര പരിശ്രമം നടത്തുകയും വേണമെന്ന് ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വെബ്സൈറ്റുകള്‍ സമയാസമയം നവീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഏറ്റെടുക്കണം.

അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ആഗോളതലത്തില്‍ പൊതുസംവിധാനങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെ അഴിമതി നിറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല പിന്നാക്ക രാജ്യങ്ങളും അഴിമതിയിലും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ സംവിധാനത്തിലും മുന്നിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അഴിമതി കുറവുള്ള 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 96-ാം സ്ഥാനത്താണെന്നത് ആശങ്കാജനകമാണ്. രാജ്യം വലിയ സമ്പദ് വ്യവസ്ഥയാകുകയും ജിഡിപി വളര്‍ച്ചയില്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ അഴിമതി പിടിച്ചു നിര്‍ത്താനാകുന്നില്ലെന്നത് ഗൗരവമായി കാണണമെന്ന് ഹര്‍ഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടി.



വിശ്വസനീയമായ ശാസ്ത്രീയ ഡാറ്റ സൃഷ്ടിക്കേണ്ടത് ഗവേഷണത്തില്‍ അനിവാര്യമാണ്. ഗവേഷണ-വികസന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വിവരങ്ങള്‍ അതത് സമയത്ത് പരിഷ്കരിക്കുകയും വേണം.

അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ കൃത്യസമയത്ത് അധികൃതരെ അറിയിക്കുന്നതിലൂടെ മാത്രമേ അഴിമതി കുറച്ചുകൊണ്ടുവരാനാകൂ. അഴിമതി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ സ്വന്തം പങ്ക് നിര്‍വ്വഹിക്കുന്നതില്‍ പൗരന്മാർ ഭാഗമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് ആര്‍ജിസിബി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും ഹര്‍ഷിത അട്ടല്ലൂരി നിര്‍വ്വഹിച്ചു.

ആര്‍ജിസിബി ചീഫ് വിജിലന്‍സ് ഓഫീസറും സയന്‍റിസ്റ്റുമായ ഡോ. എസ് മഞ്ജുള സംസാരിച്ചു. ആര്‍ജിസിബി റിസര്‍ച്ച് അഡ്മിനിസ്ട്രേഷന്‍ ഡീനും സയന്‍റിസ്റ്റുമായ ഡോ. എസ്. ആശ നായര്‍ ചടങ്ങിന് സ്വാഗതവും ആര്‍ജിസിബി അക്കാദമിക്സ് ഡീനും സയന്‍റിസ്റ്റുമായ ഡോ. പ്രിയ ശ്രീനിവാസ് നന്ദിയും പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (21 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (31 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (34 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (41 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (59 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (9 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends