പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്

പാകിസ്ഥാന്‍ ഭൂമിക്കടിയില്‍ രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന് മറുപടിയായി അമേരിക്ക സ്വന്തം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, 30 വര്‍ഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയും പരീക്ഷണം തുടങ്ങുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
പാകിസ്ഥാനെതിരെ സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്‌സ്' എന്ന പരിപാടിയില്‍ ആണ് ട്രംപ് ആരോപണം ഉന്നയിച്ചത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് പാകിസ്ഥാനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായാണ്. 'അവര്‍ പരീക്ഷണം നടത്തുന്നതുകൊണ്ട് നമ്മളും പരീക്ഷണം നടത്തും,' ട്രംപ് പറഞ്ഞു.
നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആണവ നിര്‍വ്യാപന വിഷയങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായി ചര്‍ച്ച ചെയ്തതായും ട്രംപ് അറിയിച്ചു.
ഈ വര്‍ഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു അണുയുദ്ധം നടക്കുന്നത് താന്‍ തടഞ്ഞുവെന്നും ട്രംപ് അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. 'താരിഫ് നയതന്ത്രം' ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
'നിങ്ങള്‍ വേഗം ഒരുകരാറുണ്ടാക്കിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം നടത്താന്‍ പോകുന്നില്ല,' എന്ന് ഇരു രാജ്യങ്ങളോടും പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ഇത് കേട്ടതോടെ അവര്‍ പ്രശ്‌നം പരിഹരിച്ച് യുദ്ധം നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' അടക്കമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പരാമര്‍ശം.
എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നിരസിച്ചു. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha
























