ഏമാന്മാർ പെട്ടു പൊരിച്ച് അടക്കി കോടതി ഷാഫി പറഞ്ഞത് അച്ചട്ടായി ഇന്നലെ ഹൈക്കോടതിയിൽ

പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ് സ്ഫോടകവസ്തു നിയമപ്രകാരമുള്ള കേസെന്നു കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാർ പൊലീസിനുനേരെ ഗ്രനേഡ് എറിഞ്ഞെന്ന പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി, പ്രകോപനം ഒന്നുമില്ലാതെയാണ് പൊലീസ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കളെ മർദിച്ചതെന്നും പറഞ്ഞു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആയതുകൊണ്ടു മാത്രം ഇവരെ കേസിൽ പ്രതികളാക്കി എന്ന ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി കണ്ടെത്തി.
രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണു മുൻകൂർ ജാമ്യം അനുവദിച്ചത്. ഗ്രനേഡ് പൊട്ടിയ സംഭവത്തിനു പിറ്റേന്ന് പൊലീസുകാർക്ക് ഗ്രനേഡ് എറിയുന്നതിൽ പ്രത്യേകം പരിശീലനം നൽകാൻ പൊലീസ് മേധാവികൾ സർക്കുലർ ഇറക്കിയതു യുഡിഎഫ് അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഷാഫിയുടെയും മുഖത്തു പരുക്കേറ്റ നിയാസ് എന്ന പ്രവർത്തകന്റെയും മെഡിക്കൽ രേഖകളും കോടതിയിൽ ഹാജരാക്കി.
2 യുഡിഎഫ് പ്രവർത്തകർ കൂടി അറസ്റ്റിൽ കസ്റ്റഡിയിലുള്ളവരെ കാണാനെത്തിയ ജില്ലാ പഞ്ചായത്ത് അംഗത്തെയും അറസ്റ്റ് ചെയ്തു
പേരാമ്പ്ര ∙ ഷാഫി പറമ്പിൽ എംപിക്കു പൊലീസ് മർദനമേറ്റ യുഡിഎഫ് – എൽഡിഎഫ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ 2 യുഡിഎഫ് പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ നാലോടെ വീടുകളിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവരെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി.ദുൽഖിഫിലിനെ പൊലീസ് മർദിച്ചതായി പരാതിയുണ്ട്. എന്നാൽ സ്റ്റേഷനിൽ പൊലീസുകാരെ ആക്രമിച്ചെന്ന പേരിൽ കേസെടുത്ത് ദുൽഖിഫിലിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
യുഡിഎഫ്–എൽഡിഎഫ് സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലും സ്ഫോടക വസ്തു എറിഞ്ഞ കേസിലുമാണു യൂത്ത് ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുയിപ്പോത്ത് കിണറ്റിങ്കര കെ.കെ.മുഹമ്മദ് (32), കിഴക്കൻ പേരാമ്പ്ര താനിക്കണ്ടി സുബൈർ (43) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതോടെ, സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരുടെ എണ്ണം പത്തായി. കേസിൽ റിമാൻഡിലായിരുന്ന 8 യുഡിഎഫ് പ്രവർത്തകർ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് 2 യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കാണാൻ ഇന്നലെ രാവിലെ 11 മണിയോടെയാണു ദുൽഖിഫിൽ സ്റ്റേഷനിലെത്തിയത്. താൻ ജില്ലാ പഞ്ചായത്ത് അംഗമാണെന്നും യുഡിഎഫ് പ്രവർത്തകരെ കാണണമെന്നും പറഞ്ഞപ്പോൾ പൊലീസുകാർ സമ്മതിച്ചില്ലെന്നും തന്നെ പുറത്തേക്കു തള്ളിയതായും ദുൽഖിഫിൽ പറയുന്നു. സ്റ്റേഷനു പുറത്ത് ചെടിച്ചട്ടിയുടെ മുകളിലേക്കു വീണ ദുൽഖിഫിലിനെ പൊലീസ് സ്റ്റേഷനകത്തു വച്ച് മർദിച്ചതായും പരാതിയുണ്ട്. സ്റ്റേഷനകത്തെ ഉന്തിലും തള്ളിലും 2 പൊലീസുകാർക്കു പരുക്കേറ്റതായാണു പൊലീസ് പറയുന്നത്.
ദുൽഖിഫിൽ മണിക്കൂറുകളോളം സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം നടത്തി. ഇതിനിടെ, സംഭവത്തിൽ പരുക്കേറ്റ പൊലീസുകാരായ ജി.വിനോദിനെ (45) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ജോജോ ജോസഫിനെ (40) പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറസ്റ്റിനു ശേഷം മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചപ്പോൾ ദുൽഖിഫിൽ വിസമ്മതിച്ചു. മൂന്നരയോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്‌ഹബ് കീഴരിയൂർ എന്നിവർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. 4 മണിയോടെ ദുൽഖിഫിലിനെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയതോടെയാണു നാടകീയ രംഗങ്ങൾ അവസാനിച്ചത്. ദുൽഖിഫിലിനെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























