ട്രെയിനിലെ സുരക്ഷ... കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി...

ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി .
വർക്കലയിൽ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. മതേതരത്വത്തെ കളങ്കപ്പെടുന്ന വാക്കുകൾ ആരുടെ ഭാഗത്തുനിന്നും പാടില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























