കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകുകയും ചെയ്തു.
പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിട്ടുണ്ടായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 7904 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ലഭ്യമായി.
"
https://www.facebook.com/Malayalivartha
























