സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...

ശബരിമല ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന്റെ ആദ്യഭാര്യയുടെ ദുരൂഹ മരണം — ഇപ്പോൾ പ്രത്യേക അന്വേഷണസംഘം വീണ്ടും പരിശോധിക്കുന്നു. അന്ന് സുധീഷ് അയ്മനം പരിപ്പ് ദേവസ്വത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ ആയിരുന്നു. അവരുടെ വാടകവീടിന് സമീപമുള്ള തോട്ടിലെ കുളിക്കടവിന്റെ കരയിൽ, ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തേഞ്ഞുമാഞ്ഞ് പോയ ആ കേസിന് പിന്നിൽ ഇപ്പോൾ നിരവധി ദുരൂഹതകളാണ് ഒളിഞ്ഞ് കിടക്കുന്നത്. കേസിലെ രണ്ടുപേർ — അതായത് പ്രധാന പ്രതികളിൽ രണ്ടു പേരെ കൂടാതെ സംഭവസമയത്ത് ദൃക്സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും — പിന്നീടുള്ള വർഷങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടു. സുധീഷിന്റെ അടുത്ത സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും ആ കേസിൽ ഉൾപ്പെട്ടിരുന്നതായി രേഖകളിൽ കാണുന്നു.
തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ പോലും അന്ന് ഇതൊരു കൊലപാതകമെന്നായിരുന്നു പ്രചരിച്ചത്. ഇതു സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി. സിപിഎം നേതാവാണ് നിലവില്‍ സുധീഷ് കുമാര്‍.
അന്ന് അയ്മനത്തുണ്ടായിരുന്ന ദേവസ്വം മാഫിയയ്ക്ക് സ്വര്‍ണ്ണ കടത്തില്‍ പങ്കുണ്ടോ എന്നാണ് ഇപ്പോഴത്തെ പരിശോധന. ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് സുധീഷ് കുമാര്‍. അടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പോലും സുധീഷിനെ പരിഗണിച്ചിരുന്നു.
https://www.facebook.com/Malayalivartha


























