ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു

ന്യൂഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കൂട്ടം കുടിലുകളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ ഒഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് ആണ് സംഭവം. മെട്രോ സ്റ്റേഷനും ഡൽഹി ജൽ ബോർഡ് പരിസരത്തിനും ഇടയിലുള്ള ബംഗാളി ബസ്തി കുടിലുകളിലൂടെ അതിവേഗം പടർന്ന തീപിടുത്തത്തെ അതിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ 'ഇടത്തരം' തീപിടുത്തമായി തരംതിരിച്ചു. ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) പ്രകാരം, രാത്രി 10:56 ഓടെയാണ് കൺട്രോൾ റൂമിലേക്ക് സംഭവത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു, മുന്ന (30) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടുത്ത സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുത്ത് ലോക്കൽ പോലീസിന് കൈമാറി.
തുടക്കത്തിൽ 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി, എന്നാൽ തീ അതിവേഗം പടർന്നതോടെ കൂടുതൽ യൂണിറ്റുകൾ അയച്ചു, ഇതോടെ ആകെ 15 ഫയർ ടെൻഡറുകളിലായി. തീ നിയന്ത്രണവിധേയമാക്കാൻ ആറ് മണിക്കൂറോളം സമയമെടുത്തു. ഒരു കുടിലിൽ നിന്നാണ് തീ ആദ്യം തുടങ്ങിയതെന്നും പെട്ടെന്ന് തന്നെ അടുത്തുള്ള കുടിലുകളിലേക്ക് പടരുകയും ചേരിയുടെ വലിയൊരു ഭാഗം കത്തിനശിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളും ഉദ്യോഗസ്ഥരും പറഞ്ഞു. കുടിലുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായും തീപിടുത്തം രൂക്ഷമാകുകയും താമസക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
"ഞങ്ങളുടെ ടീമുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കാഴ്ചക്കാരെ അകറ്റി നിർത്താൻ ഞങ്ങൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്," ഒരു ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























