അന്പത്തിയേഴാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കം..ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു, അധ്യക്ഷനായി മന്ത്രി എം ബി രാജേഷ്

അന്പത്തിയേഴാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.
ഏഴ് വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
ചടങ്ങിൽ ബംഗളൂരുവിൽ നടന്ന ദേശീയ ശാസ്‌ത്ര സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒറ്റപ്പാലം എൻഎസ്‌എസ് കെപിടിഎച്ച്‌എസ് ഒന്പതാംക്ലാസ് വിദ്യാർഥി ഹൃഷികേശിനെ മന്ത്രി ആദരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























